കാലാവസ്ഥ മുന്നറിയിപ്പ് ചൂട് തന്നെ; തമിഴ്‌നാട് തീരത്ത് ഉയർന്ന തിരമാല ജാഗ്രത; കേരളത്തിൽ 5 ദിവസം മഴ സാധ്യത എങ്കിലും മഴ കുറവ് തന്നെ

തിരുവനന്തപുരം: തെക്കൻ തമിഴ്‌നാട് തീരത്ത്  ഇന്ന് രാത്രി 11.30 വരെ 0.3 മുതൽ 1.2 മീറ്റർ വരെ ഉയരത്തിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.

  • മൽസ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത തുടരുക.
  • കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽ നിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം.
  • മൽസ്യബന്ധന യാനങ്ങൾ (ബോട്ട്, വള്ളം, മുതലായവ) ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വള്ളങ്ങൾ തമ്മിൽ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുള്ള അപകട സാധ്യത ഒഴിവാക്കാം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം.
  • ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണ്ണമായും ഒഴിവാക്കുക.

അതേസമയം അടുത്ത അഞ്ച് ദിവസത്തെ മഴ സാധ്യത  പ്രവചന പ്രകാരം ഈ മാസം 11 -ാം തിയതിവരെ സംസ്ഥാനത്ത് ഒരു ജില്ലയിലും മഴ സാധ്യത പ്രവചിച്ചിട്ടില്ല. അതായത് സംസ്ഥാനത്ത് ഈ ദിവസങ്ങളിൽ കനത്ത ചൂട് തുടരുമെന്ന് സാരം. കേരളത്തിലെ എട്ട് ജില്ലകളിൽ 3 ഡിഗ്രി സെന്‍റിഗ്രേഡ് വരെ ചൂട് ഉയരാൻ സാധ്യതയെന്ന് ഇന്നലെ കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു. 

പാലക്കാട് , പത്തനംതിട്ട , ആലപ്പുഴ , തൃശ്ശൂർ ,  കൊല്ലം , കോട്ടയം , കോഴിക്കോട് , കണ്ണൂർ ജില്ലകളിലെ മലയോര മേഖലകളിലൊഴികെ ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം അസ്വസ്ഥതയുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. എങ്കിലും ഇന്ന് വൈകുന്നേരത്തോടെ പലസ്ഥലങ്ങളിലും മഴ എത്തുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. തിരുവനന്തപുരം, കാഞ്ഞിരപ്പള്ളി, തുടങ്ങിയ ചിലസ്ഥലങ്ങളിൽ ചെറിയ തോതിൽ എങ്കിലും മഴ ലഭിച്ചു   

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !