കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ചില്ല:നെന്മാറ, വല്ലങ്ങി വേല വെടിക്കെട്ടിനു അനുമതി ഇല്ല,

പാലക്കാട്: പ്രസിദ്ധമായ നെന്മാറ, വല്ലങ്ങി വേലയുടെ ഭാ​ഗമായുള്ള വെടിക്കെട്ടിനു അനുമതിയില്ല. വെടിക്കെട്ടിനുള്ള ക്ഷേത്ര കമ്മിറ്റിയുടെ അപേക്ഷ നിരസിച്ച് അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ഉത്തരവിട്ടു.

കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാത്തതിനാലാണ് അപേക്ഷ നിരസിച്ചത്. ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നു വേല ഭാരവാഹികൾ വ്യക്തമാക്കി.

ശാസ്ത്രീയമായി തയ്യാറാക്കിയ റിസ്ക് അസെസ്മെന്റ് പ്ലാൻ, ഓൺ സൈറ്റ് എമർജൻസി പ്ലാൻ എന്നിവ അനുസരിച്ചുള്ള ആസൂത്രിതമായ മുന്നൊരുക്കങ്ങൾ ആവശ്യമാണ്. എന്നാൽ ക്ഷേത്ര കമ്മിറ്റി ഇത് കോടതിയിൽ ഹാജരാക്കിയില്ലെന്നു ഉത്തരവിൽ വ്യക്തമാക്കി.

വെടിക്കെട്ട് നടക്കുന്ന തീയതിക്ക് രണ്ട് മാസം മുൻപാണ് അനുമതിക്ക് അപേക്ഷിക്കേണ്ടത്. ഇത്തരത്തിൽ അപേക്ഷിക്കാത്തതിനാലും ​ദുരന്ത നിവാരണ മുന്നൊരുക്കങ്ങൾ നടത്താനുള്ള സമയം ലഭിക്കാത്തതുമാണ് അപേക്ഷ നിരസിക്കാൻ കാരണം.

കേരളത്തിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടുകളിലൊന്നാണ് നെന്മാറയിലേത്. ഏപ്രിൽ 1, 2, 3 തീയതികളിലാണ് നെന്മാറ, വല്ലങ്ങി വേല. ഒന്നാം തീയതി വൈകീട്ട് 7.30നാണ് സാമ്പിൾ വെടിക്കെട്ട്. രണ്ടാം തീയതി വൈകീട്ട് 6.30നും മൂന്നാം തീയതി പുലർച്ചെ മൂന്ന് മണിക്കുമാണ് പ്രധാന വെടിക്കെട്ടുകൾ.

നെന്മാറ, വല്ലങ്ങി വേലയ്ക്കൊപ്പം തെന്നിലാപുരം മഹാവിഷ്ണു ക്ഷേത്രം, കുന്നേക്കാട് ഭ​ഗവതി ക്ഷേത്രം എന്നിവിടങ്ങളിലേയും വെടിക്കെട്ടിനു അനുമതി നിഷേധിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !