മലപ്പുറം: എടപ്പാള്‍ മേല്‍പ്പാലത്തില്‍ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ഇടിയുടെ ആഘാതത്തില്‍ വാഹനത്തില്‍ കുടുങ്ങിയ പിക്കപ്പ് വാനിലെ ഡ്രൈവര്‍ പാലക്കാട് സ്വദേശി രാജേന്ദ്രന് (50) ആണ് മരിച്ചത്.
പിക്കപ്പ് വാനില്‍ കുടുങ്ങിയ രാജേന്ദ്രനെ ഫയര്‍ഫോഴ്സ് എത്തി രണ്ടരമണിക്കൂര്‍ നീണ്ട പരിശ്രമത്തിന് ഒടുവില്‍ പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല.പിക്കപ്പ് വാന്‍ വെട്ടിപ്പൊളിച്ചാണ് രാജേന്ദ്രനെ പുറത്തെടുത്തത്. പരിക്കേറ്റ മറ്റു യാത്രക്കാരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ ആരുടെയും പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഇന്ന് പുലര്‍ച്ചെ കെഎസ്ആര്‍ടിസി ബസും പിക്കപ്പ് വാനും നേര്‍ക്കുനേര്‍ കൂട്ടിയിടിക്കുകയായിരുന്നു. തൃശൂര്‍ ഭാഗത്ത് നിന്ന് കോഴിക്കോട് ഭാഗത്തേയ്ക്ക് പോകുകയായിരുന്നു കെഎസ്ആര്‍ടിസി ബസ്. എടപ്പാള്‍ മേല്‍പ്പാലത്തില്‍ വച്ച് എതിര്‍ദിശയില്‍ നിന്ന് വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തെ തുടര്‍ന്ന് പ്രദേശത്ത് ഗതാഗത കുരുക്ക് അനുഭവപ്പെട്ടു. ഓരോ നിമിഷവും നിരവധി വാഹനങ്ങളാണ് എടപ്പാള്‍ മേല്‍പ്പാലം വഴി കടന്നുപോകുന്നത്. അതുകൊണ്ട് തന്നെ അപകടത്തെ തുടര്‍ന്ന് വലിയ ഗതാഗത കുരുക്കാണ് അനുഭവപ്പെട്ടത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.