ആക്രമണത്തിന് സാധ്യതയെന്ന് മുന്നറിയിപ്പ്; പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സന്ദര്‍ശകര്‍ക്ക് രണ്ടാഴ്‌ച്ചത്തേക്ക് ജയിലില്‍ വിലക്ക്,

ഇസ്ലാമാബാദ്: പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന്റെ സന്ദർശകർക്ക് രണ്ടാഴ്‌ച്ചത്തേക്ക് ജയിലില്‍ വിലക്ക്. റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുന്ന ഇമ്രാൻ ഖാനെതിരെ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് സുരക്ഷാ മുൻകരുതലെന്ന നിലയില്‍ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തിയത്..

സർക്കാർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം മറ്റ് തടവുകാരെയോ സന്ദർശകരെയോ കാണാൻ ഈ കാലയളവില്‍ ഇമ്രാൻ ഖാന് അനുമതി ഉണ്ടാകില്ല.

രഹസ്യാന്വേഷണ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ ഇമ്രാന് സന്ദർശക വിലക്ക് ഏർപ്പെടുത്തിയത്. 

എന്നാല്‍ ഈ റിപ്പോർട്ടിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിടാൻ പാകിസ്താൻ തെഹ്രീകെ പാർട്ടി നേതാക്കള്‍ ആവശ്യപ്പെട്ടെങ്കിലും അധികൃതർ തയ്യാറായിട്ടില്ല. ഇമ്രാനെതിരെ ഭീഷണിക്കത്ത് ലഭിച്ചതായി സൂചനയുണ്ടെങ്കിലും ഇക്കാര്യത്തില്‍ സ്ഥിരീകരണമില്ലെന്ന് പാകിസ്താനിലെ പ്രാദേശിക മാദ്ധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്യുന്നു.

രാജ്യത്ത് അരാജകത്വം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തില്‍ പാകിസ്താനിലെ ചില ഭീകര സംഘടനകള്‍ ജയിലുകള്‍ കേന്ദ്രീകരിച്ച്‌ ആക്രമണം നടത്താൻ സാധ്യതയുണ്ടെന്നാണ് സർക്കാരിന്റെ ഉത്തരവില്‍ പറയുന്നത്. മുന്നറിയിപ്പിന് പിന്നാലെ പാകിസ്താനിലെ ജയിലുകള്‍ക്ക് മുന്നില്‍ അധിക ചെക്‌പോസ്റ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം ഇമ്രാന് സന്ദർശകരെ വിലക്കിയ നീക്കം അപലപനീയമാണെന്ന് പിടിഐ പാർട്ടി ചെയർമാൻ ഗോഹർ ഖാൻ ആരോപിച്ചു. 

ഭീഷണി സന്ദേശം ലഭിച്ചിട്ടുണ്ടെങ്കില്‍ വിവരങ്ങള്‍ പുറത്ത് വിടണമെന്നും, അല്ലാത്ത പക്ഷം ഇമ്രാനെതിരായ സർക്കാർ നീക്കമായേ നിലവിലെ സാഹചര്യത്തെ കാണാനാകൂ എന്നും ഗോഹർ ഖാൻ പറയുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !