വൈക്കം: ബിജെപി വെള്ളൂർ ഏരിയാ കമ്മിറ്റി തോന്നല്ലൂരിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗം ജില്ലാ ജനറൽ സെക്രട്ടറി പി ജി ബിജുകുമാർ ഉദ്ഘാടനം ചെയ്തു.
സിഎഎ യുടെ പേരിൽ കേരളത്തിലെ മാധ്യമ ങ്ങൾ നടത്തുന്ന കള്ള പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് ബിജുകുമാർ ആവശ്യപ്പെട്ടു.അയോദ്ധ്യയിൽ പ്രധാന മന്ത്രി പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്ത തിനെ വിമർശിച്ച മലയാള മാധ്യമങ്ങൾ കാശ്മീരിലെമുസ്ലീം ആരാധന കേന്ദ്രമായ ഹസ്രത്ബൽ പള്ളി യുടെ വികസന പദ്ധതി പ്രഖ്യാപിച്ച വാർത്ത പോലും നൽകാതിരുന്നത് ഇരട്ടതാപ്പാണെന്നും ബിജുകുമാർ അഭിപ്രായപ്പെട്ടു. പുതിയ തായി ബിജെപി യിൽ ചേർന്നവവക്ക് സ്വീകരണവും നൽകി.ഏരിയാ പ്രസിഡന്റ് ഷിബുകുട്ടൻ അദ്ധ്യക്ഷതവഹിച്ചു. എറണാകുളം ജില്ലാ വൈസ് പ്രസിഡന്റ് വി.എസ് സത്യൻ മുഖ്യപ്രഭാഷണം നടത്തി.
തലയോലപ്പറമ്പ് മണ്ഡലം പ്രസിഡന്റ് പി സി ബിനേഷ്കുമർ,കെ.കെ. സനൽകുമാർ, നന്ദകുമാർ, കൃഷ്ണരാജ്, സരസൻ,മൻമഥൻ എന്നിവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.