അയര്‍ലണ്ടില്‍ വി. യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഓൺലൈൻ നോവേന

അയർലണ്ട് സീറോ മലബാർ സഭയുടെ പിതൃവേദി വി. യൗസേപ്പിതാവിൻ്റെ തിരുനാളിനോടനുബന്ധിച്ച് ഓൺലൈൻ നോവേന നടത്തുന്നു. 

യൗസേപ്പിതാവിനെ പ്യത്യേകം വണങ്ങുന്ന  മാർച്ച് മാസത്തിലെ ബുധനാഴ്ചകളിൽ വൈകിട്ട് 9 മണിക്കാണ് സൂം ഫ്ലാറ്റുഫോമിൽ നോവേന നടത്തപ്പെടുക. തിരുനാൾ ദിനമായ മാർച്ച് 19 നു നൊവേന ഉണ്ടായിരിക്കും. 

മാർച്ച 6 നു കോർക്ക് റീജിയണുവേണ്ടി സീറോ മലബാർ  റീജിയണൽ കോർഡിനേറ്റർ ഫാ. ജിൽസൻ കോക്കണ്ടത്തിലും, മാർച്ച് 13 നു ഗാൽവേ റീജിയനുവേണ്ടി സീറോ മലബാർ  റീജിയണൽ കോർഡിനേറ്ററും പിതൃവേദി നാഷണൽ ഡയറക്ടറുമായ  ഫാ. ജോസ് ഭരണികുളങ്ങരയും തിരുനാൾ ദിനമായ മാർച്ച് 19 ചൊവ്വാഴ്ച ഡബ്ലിൻ റീജിയണുവേണ്ടി സീറോ മലബാർ നാഷണൽ കോർഡിനേറ്റർ ഫാ. ജോസഫ് മാത്യു ഓലിയക്കാട്ടും, മാർച്ച് 27 ബുധനാഴ്ച് ബെൽഫാസ്റ്റ് റീജിയണുവേണ്ടി ഫാ. സജി പൊന്മിനിശേരിയും നൊവേനയ്ക്ക് കാർമ്മികരായിരിക്കും.

പിതൃവേദിയുടെ സ്വർഗ്ഗീയ മധ്യസ്ഥനും തിരുകുടുംബത്തിൻ്റെ പാലകനുമായ വി. യൗസേപ്പിതാവിൻ്റെ മധ്യസ്ഥം വഴി അനുഗ്രഹം പ്രാപിക്കുവാൻ ഏവരേയും ഈ നൊവേനയിൽ പങ്കെടുക്കുവാൻ സ്വാഗതം ചെയ്യുന്നതായി പിതൃവേദി ഭാരവാഹികൾ അറിയിച്ചു.  

Zoom meeting details

Join Zoom Meeting

https://us05web.zoom.us/j/87989529587?pwd=xnGLT2RmPvJW5gvNTnvr87ZdxanjKU.1

Meeting ID: 879 8952 9587

Passcode: 3ta2Da

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

"'ഫ്രാൻസിസ് മാർപാപ്പയ്ക്ക് വിട ചൊല്ലാൻ ലോകം.. LIVE 🔘"

"'എവിടെ പ്രാർഥിച്ചിട്ടും കാര്യമില്ല ശിക്ഷിക്കപ്പെടും,നടന്നത് കോടാനു കോടികളുടെ കൊള്ള..!! '', Watch the video #crime

അർത്തുങ്കൽ പള്ളിയിലെ ആരും കാണാത്ത ചരിത്ര രഹസ്യം..!

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !