മുംബൈ: ജങ്ക് ഫുഡ് കഴിച്ചതിന് അച്ഛന് ശകാരിച്ചതിനെ തുടര്‍ന്ന് 19 വയസുകാരി ആത്മഹത്യ ചെയ്തു. ബിബിഎ വിദ്യാര്‍ഥി ഭൂമിക വിനോദ് ധന്വാനിയെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ നാഗ്പുര്‍ ജില്ലയിലാണ് സംഭവം.
വിദ്യാര്‍ഥിനിക്ക് തൈറോയ്ഡ് സംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നു. പെണ്‍കുട്ടി ജങ്ക് ഫുഡ് കഴിച്ചതിന് അച്ഛന് അവളെ ശകാരിച്ചിരുന്നു. ഇതില്‍ മനംനൊന്ത് വിദ്യാര്‍ഥിനി വീട്ടിലെ അടുക്കളയില്‍ തുങ്ങി മരിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. രാവിലെ വീട്ടുകാരാണ് വിദ്യാര്‍ഥിനിയെ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും അപ്പോഴെക്കും മരണം സംഭവിച്ചിരുന്നു. അസ്വാഭാവിക മരണത്തിന് കേസ് എടുത്തതായി പൊലീസ് അറിയിച്ചു.ജങ്ക് ഫുഡ് കഴിച്ചതിന് അച്ഛന് ശകാരിച്ചു; ബിരുദ വിദ്യാര്‍ഥിനി അടുക്കളയില്‍ തൂങ്ങിമരിച്ചു,
0
ബുധനാഴ്ച, മാർച്ച് 20, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.