കോഴിക്കോട്: കലാഭവൻ മണിയുടെ സഹോദരനും നർത്തകനുമായ ആർഎല്‍വി ' രാമകൃഷ്ണൻ അധിക്ഷേപത്തിനിരയായ സംഭവത്തില്‍ പ്രതികരണവുമായി നടൻ ഹരീഷ് പേരടി.
ഡോ രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും എഎംഎംഎ എന്ന സിനിമാ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും കണ്ടില്ലെന്ന് ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു. പീഡനക്കേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.നിങ്ങളൊക്കെ നല്ല നടീനടൻമാരാണ് എന്നാലും ഇങ്ങനെയൊന്നും അഭിനയിക്കരുത്. ചുരുങ്ങിയ പക്ഷം രാമകൃഷ്ണനു വേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ. അയാള്‍ ആനന്ദനൃത്തമാടട്ടെ. മെമ്പറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം. മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ. എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത്?'- ഹരീഷ് പേരടി കുറിച്ചു.
ഹരീഷ് പേരടിയുടെ വാക്കുകളിലേക്ക്...
വംശീയവെറിയും ജാതിവെറിയും നേരിട്ട കുറച്ച് സിനിമകളിലും അഭിനയിച്ച ഡോ രാമകൃഷ്ണൻ എന്ന കലാകാരന് പൊതുസമൂഹം മുഴുവൻ പിന്തുണ പ്രഖ്യാപിച്ചിട്ടും എഎംഎംഎ എന്ന സിനിമാ അഭിനയ കലാകാരൻമാരുടെ സംഘടനയുടെ ഭാഗത്ത് നിന്ന് ഒരു പിന്തുണയും നേരത്തോട് നേരമായിട്ടും കണ്ടില്ല ...പീഡനകേസില്‍ പ്രതികളായവരെ സംരക്ഷിക്കാനുള്ള ജാഗ്രതപോലും ഈ വിഷയത്തില്‍ മഷിയിട്ട് നോക്കിയിട്ടും കാണാനില്ല.
നിങ്ങളൊക്കെ നല്ല നടി നടൻമാരാണ് എന്നാലും ഇങ്ങിനെയൊന്നും അഭിനയിക്കരുത്...ചുരുങ്ങിയ പക്ഷം രാമകൃഷ്ണനുവേണ്ടി ഒരു വലിയ വേദിയെങ്കിലും ഒരുക്കൂ...അയാള്‍ ആനന്ദനൃത്തമാടട്ടെ...മെബറല്ലാത്ത ഷാറുഖാന് നിങ്ങളുടെ വേദിയില്‍ നൃത്തമാടാമെങ്കില്‍ പിന്നെ രാമകൃഷ്ണന് എന്തിനാണ് അയിത്തം...മണിയുടെ ആത്മാവെങ്കിലും സന്തോഷിക്കട്ടെ...എന്താണ് അമ്മേ ഇങ്ങള് നന്നാവാത്തത് ?
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.