കോട്ടയത്ത് വീട്ടില്‍ നിന്നും ഇറങ്ങി വഴിതെറ്റി: നാല് വയസുകാരന് രക്ഷകരായി പൊലീസും നാട്ടുകാരും,,

 കോട്ടയം: വീട്ടില്‍ നിന്നും ഇറങ്ങി വഴിതെറ്റിയ നാല് വയസുകാരന് രക്ഷകരായി പൊലീസും നാട്ടുകാരും. വെള്ളിയാഴ്ച രാവിലെ ഒമ്ബത് മണിയോടുകൂടിയായിരുന്നു സംഭവം.കോട്ടയം റബർ ബോർഡിന് സമീപം താമസിക്കുന്ന ബീഹാർ സ്വദേശികളായ ദമ്പതികളുടെ വീട്ടില്‍ കളിച്ചുകൊണ്ടിരിക്കെയാണ് നാലുവയസ്സുകാരനായ കുട്ടി വീട്ടില്‍ നിന്നും ഇറങ്ങി നടന്നത്.

ഇറഞ്ഞാല്‍, പൊന്‍പള്ളി ഭാഗത്തേക്ക് നടന്ന കുട്ടി പിന്നീട് വഴിയറിയാതെ റോഡില്‍ കരഞ്ഞു നില്‍ക്കുകയായിരുന്നു. ഇത് കണ്ട് നാട്ടുകാർ വിവരം ഉടൻ തന്നെ ഈസ്റ്റ് പൊലീസ് സ്റ്റേഷനില്‍ വിളിച്ച്‌ അറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് ഉടനടി സ്ഥലത്തെത്തുകയും, കുഞ്ഞിന്റെ സംസാരത്തില്‍ നിന്നും അന്യസംസ്ഥാന സ്വദേശികളുടെ കുട്ടിയാണെന്ന് മനസ്സിലാക്കുകയായിരുന്നു.
തുടർന്ന് സമീപപ്രദേശങ്ങളിലായി നിരവധി വീടുകള്‍ കയറിയിറങ്ങി പൊലീസ് കുട്ടിയുടെ മാതാപിതാക്കളെ തിരഞ്ഞു. ഇതിനിടയില്‍ കുട്ടിയുടെ മാതാപിതാക്കള്‍, വീട്ടില്‍ നിന്നും ഇറങ്ങി കുട്ടിയെ തിരയുവാൻ തുടങ്ങിയിരുന്നു. തുടർന്ന് പോലീസില്‍ പരാതി നല്‍കുവാൻ തുടങ്ങുന്നതിനിടയില്‍ തന്നെ പൊലീസ് കുട്ടിയുമായി ഇവരുടെ വീട്ടിലെത്തി മാതാപിതാക്കള്‍ക്ക് കുട്ടിയെ കൈമാറുകയായിരുന്നു.
കോട്ടയം ഈസ്റ്റ് സ്റ്റേഷൻ എസ്.ഐ നെല്‍സണ്‍, സി.പി.ഓ മാരായ പ്രതീഷ് രാജ്, അനികുട്ടൻ, രമേശൻ ചെട്ടിയാർ, അജിത്ത് ബാബു, സുരമ്യ എന്നിവരായിരുന്നു കുട്ടിയെ കണ്ടെത്തി തിരികെ മാതാപിതാക്കളെ ഏല്‍പ്പിച്ചത്.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

മലബാർ കലാപവും മാറാടും ഞങ്ങൾ മറക്കി​ല്ല.

വിജയുടെ രാഷ്ട്രീയത്തിന് പിന്നിൽ ആരാണ്? | TVK ഫണ്ടിംഗിന്റെ ഇരുണ്ട രഹസ്യങ്ങൾ

നിങ്ങളറിയാത്ത ചില സത്യങ്ങൾ....| Pinarayi Vijayan | Vizhinjam Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !