ക്ഷേത്രോത്സവത്തിനിടെ മൈതാനത്ത് കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറി, 25കാരന് ദാരുണാന്ത്യം,

കൊല്ലം: കൊട്ടിയം ക്ഷേത്രോത്സവ പരിസരത്തെ മൈതാനത്ത് കിടന്നുറങ്ങിയ യുവാവിന്റെ തലയിലൂടെ മിനി ബസ് കയറിറങ്ങി തത്ക്ഷണം മരിച്ചു. രാത്രി കലാപരിപാടികള്‍ നടക്കുന്നതിനിടെ മൈതാനത്ത് കിടന്നുറങ്ങിയ രാജീവ് ആണ് മരിച്ചത്.

കണ്ണനല്ലൂര്‍ ചേരിക്കോണം തെക്കതില്‍വീട്ടില്‍ പൊന്നമ്മയുടെ മകനാണ് 25 കാരനായ രാജീവ്.പുലര്‍ച്ചെ ഒരുമണിയോടെയായിരുന്നു അപകടം. രാജീവിന്റെ അമ്മ പൊന്നമ്മ ഉത്സവപരിപാടികള്‍ കാണുകയായിരുന്നു.
ഈ സമയത്ത് ക്ഷേത്ര മൈതാനത്തിനു പുറത്ത് ഫുട്ബോള്‍ ഗ്രൗണ്ടില്‍ കിടന്നുറങ്ങുകയായിരുന്നു രാജീവ്. വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
🔔ഡെയ്‌ലി മലയാളി ന്യൂസ് JOIN     

ഒരു മഴ പെയ്താൽ പുറത്തിറങ്ങാൻ സാധിക്കില്ല,പറഞ്ഞും പരാതിപ്പെട്ടും മടുത്തെന്ന് ജനങ്ങൾ..!

"'നീണ്ട പതിനൊന്നു വർഷം സമരവും നിയമപോരാട്ടവുമായി ശ്രീജീവിന്റെ സഹോദരൻ ശ്രീജിത്ത്..!! '', Watch the video

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി ന്യൂസ് വാർത്തകൾ 💬 അയയ്ക്കാൻ &  പരസ്യങ്ങൾക്ക് 📩 : dailymalayalyinfo@gmail.com ☎: +918606657037

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !