ഗൂഡല്ലൂര്‍: ഓവേലിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. തമിഴ്നാട് പെരിയ ചൂണ്ടി സ്വദേശി പ്രശാന്ത്(25) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയിലാണ് സംഭവം.
ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചത്. രാത്രി 10.45-ഓടെ തൊട്ടടുത്ത വിനായഗര്‍ ക്ഷേത്രത്തില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ വച്ചായിരുന്നു പ്രശാന്തിനെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള വനംപ്രദേശത്തില്‍ നിന്നും ഇറങ്ങി വന്ന കാട്ടാന യുവാവിനെ ആക്രമിക്കുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.ഗുരുതരമായി പരിക്കേറ്റ പ്രശാന്തിനെ ഗൂഡല്ലൂര്‍ ജില്ലാ ഹെഡ്ക്വാട്ടേഴ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട്, പരിക്ക് ഗുരുതരമായതിനാല്‍ ഇദ്ദേഹത്തെ ഊട്ടി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാവിലെ ആറ് മണിയോടെയായിരുന്നു പ്രശാന്തിന്റെ മരണംഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണം; ഗൂഡല്ലൂരില്‍ യുവാവ് കാട്ടാന ആക്രമണത്തില്‍ മരിച്ചു,
0
വെള്ളിയാഴ്ച, മാർച്ച് 15, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.