വിവാഹ ദിനത്തിൽ അപകടം: തുടർന്ന് നാലര മാസത്തോളം ചികിത്സ, ഒടുവിൽ മരണത്തിന് കീഴടങ്ങി യുവാവ്,

കൊടുങ്ങല്ലൂർ: വിവാഹദിനത്തിലുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കേറ്റ് ചികിത്സയിലായിരുന്ന വരൻ മരിച്ചു.നാലര മാസത്തോളം ചികിത്സയിലിരുന്ന ശേഷമായിരുന്നു മരണം.എടവിലങ്ങ് കാര ചാണാശ്ശേരി സത്യന്റെ മകൻ സുജിത്ത് (33) ആണ് മരിച്ചത്.


2023 ഒക്ടോബർ 22നായിരുന്നു സുജിത്തിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. എറണാകുളം നായരമ്പലം സ്വദേശിനിയായ യുവതിയെയാണ് മിന്നുചാർത്താനിരുന്നത്. രാവിലെ 10നായിരുന്നു മുഹൂർത്തം.
അന്നേ ദിവസം പുലർച്ചെ 5.30ന് അഴീക്കോട് മേനോൻ ബസാറില്‍ വെച്ചാണ് അപകടം ഉണ്ടായത്. വീട്ടിലേക്ക് ഓർഡർ നല്‍കിയ മത്സ്യം എടുക്കാൻ ബൈക്കില്‍ അഴീക്കോട് ജെട്ടിയിലേക്ക് പോകുന്നതിന്നിടെ ഓട്ടോറിക്ഷ ഇടിക്കുകയായിരുന്നു.
തലക്ക് ഗുരുതര പരിക്കേറ്റ സുജിത്തിന് ഇതിനകം ആറോളം ആശുപത്രികളില്‍ ചികിത്സ നല്‍കിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊടുങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

യൂത്ത് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്ന് രാഹുൽ പുറത്ത്

"അഭിനവ ഭാരതത്തിന്റെ വീര പുത്രരാവുക.. RSS വേദിയിൽ, ഫാ. ജോർജ് നെല്ലിക്കുന്ന് ചെരിവ് പുരയിടം

അഭിനവ ഗജേന്ദ്ര മോക്ഷം " ഈരാറ്റുപേട്ട അയ്യപ്പൻ | Erattupetta Ayyappan ..

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !