കുറവിലങ്ങാട്: നിർമ്മാണത്തിലിരുന്ന കെട്ടിടത്തിലേക്ക് കരിങ്കല്ല് ഇറക്കാനെത്തിയ ടിപ്പർ പിന്നോട്ട് എടുക്കുന്നതിനിടയിൽ അപകടത്തിൽപെട്ട് കെട്ടിട ഉടമയ്ക്ക് ദാരുണാന്ത്യം.
കോട്ടയം കുറുവിലങ്ങാടാണ് സംഭവം. ഡൽഹി സെൻട്രൽ സെക്രട്ടറിയേറ്റ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ വാക്കാട്, ഐക്കരേട്ട് ജോസ് മാത്യു (അപ്പച്ചൻ -64) ആണ് മരണപ്പെട്ടത്.
ഇന്നലെ വ്യാഴാഴ്ച രാവിലെ 8.30-നായിരുന്നു അപകടം. കുറവിലങ്ങാട് – വൈക്കം റോഡിൽ മൂവാങ്കൽ ഭാഗത്ത് ചൂളയ്ക്കൽ ഷാപ്പിന് സമീപം നടക്കുന്ന വ്യാപാര സമുച്ചയത്തിന്റെ നിർമ്മാണ പുരോഗതി വിലയിരുത്താൻ എത്തിയതായിരുന്നു ജോസ് മാത്യു. പതിവായി ഇദ്ദേഹം നിർമാണവുമായി ബന്ധപ്പെട്ട് ഇവിടെ എത്തുന്നതാണ്. ഇതിനിടയിലാണ് ടിപ്പർ പിന്നോട്ട് എടുക്കുന്നതിനിടയിൽ പിന്നിൽനിന്ന ജോസ് മാത്യു ടിപ്പറിനടിയിൽ അകപ്പെട്ടത്
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.