മലപ്പുറത്ത് ഇന്ത്യയിലെ ആദ്യത്തെ AI അധിഷ്ഠിത എൻട്രൻസ് കോച്ചിങ് ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തനം ആരംഭിച്ചു. രാജ്യത്ത് ആദ്യ എൻട്രൻസ് കോച്ചിങ് രംഗത്ത് AI, അഡാപ്റ്റീവ് ലേർണിംഗ് എന്നീ സാങ്കേതികതകളുടെ സാധ്യതകൾ ഉപയോഗപ്പെടുത്തുന്ന ഇൻസ്റ്റിറ്റ്യൂട്ടാണ് മലപ്പുറത്തെ എഡ്യുപ്പോർട്ട് ക്യാമ്പസ്.
വീഡിയോ സന്ദേശത്തിലൂടെ പൊതുമരാമത്ത്, ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ മുൻ വ്യവസായ മന്ത്രിയും വേങ്ങര എംഎൽഎയുമായ പി.കെ കുഞ്ഞാലിക്കുട്ടി മുഖ്യാതിഥിയായി.
ക്യാമ്പസിൽ പൂർണ്ണമായും ശീതീകരിച്ച ക്ലാസ്റൂമുകളും 2000 കുട്ടികൾക്കായി ഡിജിറ്റൽ ലൈബ്രറി സൗകര്യവും, നല്ല ഭക്ഷണം, മികച്ച ഹോസ്റ്റൽ എന്നിങ്ങനെ ലോകോത്തര നിലവാരത്തിലുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്, എൻട്രൻസ് കോച്ചിങ്ങിന്റെ സമ്മർദ്ദം ഒഴിവാക്കി പഠിക്കുവാനുള്ള എല്ലാ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്.
ഈ ക്യാംപസിലെ പഠന രീതികളുടെ ഭാഗമായി ഓരോ കുട്ടികളുടെയും പഠന രീതികൾ തിരിച്ചറിഞ്ഞ് അവരെ സഹായിക്കുവാനായി വിദഗ്ധരായ മെൻ്റർമാരും ദേശീയ തലത്തിൽ പ്രശസ്തമായ മെഡിക്കൽ- എഞ്ചിനീയറിംഗ് കോളേജുകളിൽ പഠിക്കുന്ന മികച്ച വിദ്യാർത്ഥികളും ചേരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.