ടോക്കിയോ: ജപ്പാന്റെ സ്വകാര്യ മേഖലയില്‍ നിന്നുള്ള ആദ്യ റോക്കറ്റ് പറന്നുയര്‍ന്നതിന് തൊട്ടുപിന്നാലെ പൊട്ടിത്തെറിച്ചു. കയ്റോസ് എന്ന റോക്കറ്റ് ആണ് മധ്യ ജപ്പാനിലെ പര്‍വത പ്രദേശമായ വകയാമ പ്രിഫെക്ചറില്‍ വച്ച് പൊട്ടിത്തെറിച്ചത്.
വലിയ മരങ്ങള്‍ നിറഞ്ഞ പ്രദേശമാണിത്. റോക്കറ്റ് പൊട്ടിത്തെറിച്ചതിന് പിന്നാലെ പ്രദേശത്ത് തീപടരുകയും കനത്ത പുക ഉയരുകയും ചെയ്തിരുന്നു. വെള്ളം പമ്പുചെയ്ത് മേഖലയിലെ തീയണയ്ക്കാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. റോക്കറ്റിന്റെ വിക്ഷേപണം പല തവണ മാറ്റിവെച്ചിരുന്നു.
അപകടത്തില്‍ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. വിക്ഷേപണം വിജയിച്ചിരുന്നെങ്കില്‍ റോക്കറ്റ് ഭ്രമണപഥത്തില്‍ എത്തിക്കുന്ന ആദ്യത്തെ സ്വകാര്യ കമ്പനിയായി സ്പേസ് വണ്‍ മാറുമായിരുന്നു.
നാഷണല്‍ സ്പേസ് ഡെവലപ്മെന്റ് ഏജന്‍സി (എന്‍എഎസ്ഡിഎ) എന്ന സര്‍ക്കാര്‍ സ്ഥാപനമാണ് ജപ്പാനിലെ ബഹിരാകാശ പര്യവേഷണ ശ്രമങ്ങള്‍ നിയന്ത്രിക്കുന്നത്. യുഎസിന്റെ നാസയ്ക്ക് സമാനമാണ് ജപ്പാന്റെ എന്‍എഎസ്ഡിഎ. കാനല്‍ ഇലക്ട്രോണിക്സ്, ഐഎച്ച്ഐ, ഷിമിസു, നിരവധി ബാങ്കുകള്‍ എന്നിവയടക്കമുള്ള ജാപ്പനീസ് കമ്പനികളില്‍ നിന്നുള്ള നിക്ഷേപം സ്വീകരിച്ചാണ് 2018ല്‍ ടോക്കിയോ ആസ്ഥാനമാക്കി സ്പേസ് വണ്‍ സ്ഥാപിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.