സഭ നിരന്തരമായി കല്യാണം മുടക്കിയതിലുള്ള വൈരാഗ്യം: ദേഷ്യം തീർത്തത് കുരിശുപള്ളികള്‍ തകര്‍ത്തു കൊണ്ട്. പ്രതി അറസ്റ്റില്‍,,

 കട്ടപ്പന: ഹൈറേഞ്ചിലെ കുരിശുപള്ളികള്‍ കല്ലെറിഞ്ഞു തകർത്ത സംഭവത്തില്‍ ഒരാള്‍ പൊലീസ് പിടിയിലായി. പുളിയൻമല ബി.ടി.ആർ ചെറുകുന്നേല്‍ ജോബിൻ ജോസാണ് (35) ആണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.'

വിവാഹം നിരന്തരമായി മുടക്കുന്ന സഭ അധികൃതരോടുള്ള വൈരാഗ്യമാണ് കുരിശുപള്ളികള്‍ തകർക്കാൻ കാരണമായതെന്നാണ് ഇയാള്‍ പൊലീസിന് നല്‍കിയ മൊഴി. ചൊവ്വാഴ്ച പുലർച്ചെയാണ് കട്ടപ്പന, കമ്പംമേട്ട്, ചേറ്റുകുഴി, 20 ഏക്കർ തുടങ്ങിയ സ്ഥലങ്ങളിലുള്ള വിവിധ ക്രൈസ്തവ സഭകളുടെ കുരിശുപള്ളികള്‍ ഇയാള്‍ കല്ലെറിഞ്ഞു തകർത്തത്.
ഓർത്തഡോക്‌സ്, കത്തോലിക്കാ സഭകളുടെ കീഴിലെ എട്ടോളം കുരിശുപള്ളികളുടെ ചില്ലുകളാണ് പ്രതി തകർത്തത്. ആക്രമണത്തിന് പിന്നാലെ വണ്ടന്മേട് എസ്.എച്ച്‌ ഒ ഷൈൻ കുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ കട്ടപ്പന ഡിവൈ.എസ്.പി പി.വിബേബി രൂപീകരിച്ചിരുന്നു. ഇവരാണ് പ്രതിയെ ഇന്നലെ വീട്ടില്‍ നിന്ന് പിടികൂടിയത്.
പുളിയന്മല അമല മനോഹരി കപ്പേളയുടെ ചില്ല് ബൈക്കില്‍ എത്തി എറിഞ്ഞു തകർക്കുന്ന സി.സി ടി.വി ദൃശ്യം പൊലീസിന് ലഭിച്ചിരിക്കുന്നു. ഈ ദൃശ്യങ്ങളും പ്രതി ഉപയോഗിച്ചിരുന്ന ബൈക്കും, വസ്ത്രവുമാണ് കേസില്‍ നിർണ്ണായകമായത്. എസ്.ഐ ഡിജു ജോസഫ്, എ.എസ്.ഐ ജെയിംസ്, എസ്.സി.പി.ഒ പ്രശാന്ത് കെ. മാത്യു, സി.പി.ഒ അല്‍ബാഷ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !