കട്ടപ്പന: ഇടുക്കി കട്ടപ്പനയില്‍ നവജാത ശിശു അടക്കം രണ്ടുപേരെ നരബലി നടത്തിയതായി പൊലീസ്. ദുര്‍മന്ത്രവാദവും ആഭിചാര ക്രിയകളും നടത്തിയതിന്റെ തെളിവുകള്‍ പൊലീസ് കണ്ടെത്തി.
മോഷണക്കേസില്‍ പിടിയിലായ പ്രതികളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവങ്ങള്‍ പുറത്തു വന്നത്. കാഞ്ചിയാര്‍ കക്കാട്ടുകട നെല്ലാനിക്കല്‍ വിഷ്ണു (27), പുത്തന്‍പുരയ്ക്കല്‍ രാജേഷ് എന്ന് വിളിക്കുന്ന നിതീഷ് (31) എന്നിവരാണ് മോഷണക്കേസില്‍ അറസ്റ്റിലാകുന്നത്. വിഷ്ണുവിന്റെ പിതാവ് വിജയന്, സഹോദരിയുടെ നവജാതശിശു എന്നിവരെയാണ് കൊലപ്പെടുത്തിയത്.കട്ടപ്പന സാഗര ജംഗ്ഷനിലുള്ള വിഷ്ണുവിന്റെ പഴയ വീടിന്റെ തറയില്‍ കുഴിയെടുത്താണ് മൃതദേഹങ്ങള്‍ കുഴിച്ചിട്ടത്. നിതീഷാണ് മന്ത്രവാദത്തിന് നേതൃത്വം നല്‍കിയത്. ഗന്ധര്വന് കൊടുക്കാന്‍ എന്ന പേരിലാണ് കുട്ടിയെ അമ്മയുടെ പക്കല്‍ നിന്നും വാങ്ങിക്കൊണ്ടുപോയത്. നിതീഷിന് സുഹൃത്തായ വിഷ്ണുവിന്റെ സഹോദരിയില്‍ പിറന്ന കുട്ടിയെയാണ് കൊലപ്പെടുത്തിയത്. ശനിയാഴ്ചയാണ് നഗരത്തിലെ വര്‍ക്ക്ഷോപ്പില്‍ മോഷണം നടത്തിയ കേസില്‍ വിഷ്ണുവിനെയും നിതീഷിനെയും കട്ടപ്പന പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്.കേരളത്തിൽ,വീണ്ടും നരബലി?: നവജാത ശിശു അടക്കം രണ്ടുപേരെ കൊലപ്പെടുത്തി; മോഷണക്കേസ് പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ പുറത്തുവന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍,
0
വെള്ളിയാഴ്ച, മാർച്ച് 08, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.