കോട്ടയം: എസ്.രാജേന്ദ്രനെ വലയിലാക്കാൻ ദേശീയ നേതൃത്വത്തിന്റെ നിർദേശപ്രകാരം കേരളത്തിലെയും തമിഴ്നാട്ടിലെയും ബിജെപി നേതാക്കൾ ചേർന്നു നടത്തിയത് ‘ഓപ്പറേഷൻ ഇടുക്കി’.
പാർട്ടിക്ക് സ്വാധീനമില്ലാത്ത മലയോര മേഖലയായ ഇടുക്കിയിൽനിന്നും നേതാക്കളെയും പ്രവർത്തകരെയും ബിജെപിയിലേക്ക് എത്തിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ‘ഓപ്പറേഷൻ ഇടുക്കി’ ആസൂത്രണം ചെയ്തത്.
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന പിന്നാക്ക ജില്ല കൂടിയായ ഇടുക്കിയിൽ തോട്ടം തൊഴിലാളികൾക്കിടയിൽ സ്വാധീനമുള്ള നേതാക്കളെ കണ്ടെത്തി പാർട്ടിയിലെത്തിക്കുക ആണ് ലക്ഷ്യം.സിപിഎം നേതാവിനെ പാർട്ടിയിൽ എത്തിക്കാൻ സംസാരിച്ചതും മുൻകൈ എടുത്തതും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും മുതിർന്ന നേതാവ് പി കെ കൃഷ്ണദാസും മധ്യമേഖല പ്രസിഡന്റ് എൻ ഹരിയുമാണെന്നാണ് അഭ്യൂഹം.രാജേന്ദ്രൻ സിപിഎം ബന്ധം ഉപേക്ഷിച്ചു ബിജെപിയിലേക്ക് എത്തിയാൽ ഇടുക്കിയിലും ബിജെപിക്ക് കാര്യമായ നേട്ടം കൈവരിക്കാൻ സാധിക്കും എന്നാണ് പാർട്ടി പ്രവര്ത്തകരുടെ വിലയിരുത്തൽ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.