ആരോഗ്യനില മോശമായി; ഡീന്‍ കുര്യാക്കോസ് എംപിയെ ആശുപത്രിയിലേക്ക് മാറ്റി,

ഇടുക്കി: നിരാഹാര സമരം നടത്തുന്ന ഡീന്‍ കുര്യാക്കോസ് എംപിയെ ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് മാറ്റി.

വന്യജീവി ആക്രമണങ്ങളില്‍ നിന്ന് ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്നാര്‍ ഗാന്ധി സ്‌ക്വയറിന് സമീപത്തായാണ് മൂന്നുദിവസമായി ഡീന്‍ കുര്യാക്കോസ് സമരം നടത്തിയിരുന്നത്.

ആരോഗ്യ നില മോശമായതോടെയാണ് പൊലീസ് എത്തിയാണ് എംപിയെ ആശുപത്രിയിലേക്ക് മാറ്റിയത്. ഷുഗര്‍ കുറയുകയും നെഞ്ചുവേദന അനുഭവപ്പെടുകയും ചെയ്തതിനെ തുടര്‍ന്നാണ് മാറ്റിയത്.

വന്യജീവി ശല്യം തടയാന്‍ ശാശ്വതനടപടികള്‍ സ്വീകരിക്കുക, സര്‍ക്കാര്‍ പ്രഖ്യാപിച്ച സ്‌പെഷല്‍ ആര്‍.ആര്‍.ടി സംഘത്തെ ഉടന്‍ നിയമിക്കുക, കൊലയാളി ആനയെ പിടികൂടി നാടുകടത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് നിരാഹാരസമരം. 

സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് തോട്ടം തൊഴിലാളികളും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നേതാക്കളും സമരപ്പന്തലില്‍ എത്തിയിരുന്നുസര്‍ക്കാര്‍ ആവശ്യങ്ങള്‍ അംഗീകരിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്ന നിലപാടിലായിരുന്നു എംപി.

കഴിഞ്ഞ ദിവസം രാത്രി കാട്ടാന ആക്രമണത്തില്‍ മൂന്നാറില്‍ ഓട്ടോറിക്ഷാ ഡ്രൈവറായ മണി എന്ന സുരേഷ് കുമാര്‍ മരിക്കാനിടയായ സംഭവത്തിന് പിന്നാലെയാണ് എംപി സമരം തുടങ്ങിയത്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !