എറണാകുളം: വളർത്തുനായയുമായി സായാഹ്ന സവാരിക്കിറങ്ങിയ യുവാവ് അറസ്റ്റില്‍. പത്തനംതിട്ട എരിമറ്റൂർ സ്വദേശി അജു ജോസഫിനെയാണ് (42) അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടത്.
മറൈൻഡ്രൈവിലെ ആള്‍ത്തിരക്കുള്ള നടപ്പാതയിലാണ് കുരച്ചുചാടുന്ന വളർത്തുനായയുമായി യുവാവ് നടക്കാനിറങ്ങിയത്. കുരച്ചുചാടുന്ന നായയെ മാറ്റാൻ ആവശ്യപ്പെട്ടിട്ടും വിസമ്മതിച്ചതിനെ തുടർന്നാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണന്റെ ഇടപെടലിനെ തുടർന്നാണ് നടപടി.ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം. നായയുടെ ബെല്‍റ്റില്‍ അജു പിടിച്ചിട്ടുണ്ടെങ്കിലും നായ ആളുകള്‍ക്കിടയിലേക്ക് കുരച്ചുചാടി. അജുവിന് നടക്കാനിറങ്ങിയവർ മുന്നറിയിപ്പ് നല്‍കിയെങ്കിലും അയാള്‍ ഇവരോട് തട്ടിക്കയറി.
നായയുമായി മറ്റുള്ളവരും നടക്കാനിറങ്ങാറുണ്ടെന്നും താൻ വന്നപ്പോള്‍ മാത്രം എന്താണ് പ്രശ്നമെന്നുമായിരുന്നു ഇയാളുടെ ചോദ്യം. നടക്കാനിറങ്ങിയവരുടെ കൂട്ടത്തില്‍ പി.വി കുഞ്ഞികൃഷ്ണനുമുണ്ടായിരുന്നു.
നായ കുരച്ചുച്ചാടുന്നതിന്റെ പേരില്‍ ജസ്റ്റിസ് പി. വി കുഞ്ഞികൃഷ്ണന്റെ ഗണ്‍മാൻ കിഷോറും അജുവും തമ്മില്‍ തർക്കം ഉടലെടുത്തു. തർക്കം തുടർന്ന അജു, ഗണ്‍മാൻ പറയുന്നത് മൊബൈലില്‍ പകർത്തുകയും ചെയ്തു. പിന്നാലെ പോലീസ് സ്ഥലത്തെത്തി അജുവിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ജനങ്ങള്‍ക്കും ഹൈക്കോടതി ജഡ്ജിക്കും അപകടം വരുത്തുംവിധം പട്ടിയെ അഴിച്ചുവിട്ട് ജീവന് ഭീഷണിയുണ്ടാക്കിയെന്ന കാര്യം ചൂണ്ടിക്കാട്ടിയും മൃഗങ്ങളെ അലക്ഷ്യമായി കൊണ്ടുനടന്നതിനെതിരെയുമാണ് ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.