ഗുരുഗ്രാം: വീട്ടുകാരുടെ മുന്നില്‍ വെച്ച് വ്യാപാരിയെ അക്രമികള്‍ വെടിവെച്ച് കൊന്നു. ദില്ലിയിലെ ഗുരുഗ്രാമിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്.
മൂന്നംഗ സംഘം സച്ചിൻ എന്ന യുവാവിനെ വീട്ടുകാരുടെ മുന്നിലിട്ട് വെടിവെച്ച് കൊല്ലുകയായിരുന്നു. ഒന്നിലധികം തവണയാണ് സച്ചിന് വെടിയേറ്റത്. മകനെ വെടിവെയ്ക്കുന്നത് തടയാൻ ശ്രമിച്ച അമ്മയ്ക്കും പരിക്കേറ്റിട്ടുണ്ട്.ഫെബ്രുവരി 29 ന് വൈകുന്നേരമാണ് സംഭവമുണ്ടായത്. സച്ചിൻ, തൻ്റെ അമ്മയ്ക്കും ഭാര്യയ്ക്കും കുട്ടികള്‍ക്കുമൊപ്പം ഒരു വിവാഹത്തില്‍ പങ്കെടുക്കാൻ പഞ്ചാബിലെ സംഗ്രൂരിലേക്ക് പോവുകയായിരുന്നു. റോഹ്തക്കിലെ ഒരു ഹോട്ടലിന് മുന്നില്‍ വാഹനം നിർത്തിയപ്പോഴായിരുന്നു ആക്രമണം.
അതേ സ്ഥലത്തേക്കെത്തിയ മറ്റൊരു വാഹനത്തിലെ രണ്ടുപേർ വെടിയുതിർക്കുകയായിരുന്നു. സച്ചിൻ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചതായി അമ്മ പൊലീസിന് മൊഴി നല്കി. മകനെതിരെയുള്ള ആക്രമണം തടയാൻ ശ്രമിച്ച അമ്മയ്ക്കും വെടിയേറ്റിട്ടുണ്ട്. അക്രമികള്‍ ഇയാളുടെ മൊബൈല്‍ ഫോണും തട്ടിയെടുത്തതായി അമ്മയുടെ മൊഴിയില്‍ പറയുന്നു. അതേസമയം, സംഭവത്തില്‍ കുറ്റം ഏറ്റെടുത്ത് ലോറൻസ് ബിഷ്ണോയ് സംഘത്തിലെ അംഗമായ രോഹിത് ഗോദര രംഗത്തെത്തിയിട്ടുണ്ട്. തന്റെ എതിരാളിയുമായി ബന്ധമുണ്ടെന്നും ഇയാള്‍ വാതുവെപ്പുകാരനും രോഹിത് വീഡിയോയില്‍ പറയുന്നു. പ്രതികള്‍ ജയ്പൂരില്‍ നിന്ന് രക്ഷപ്പെട്ടെന്ന് പൊലീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.