എറണാകുളം: ഇൻസ്റ്റഗ്രാമില്‍നിന്ന് പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോഷ്ടിച്ച് വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി അതിലൂടെ നഗ്നചിത്രങ്ങളും വീഡിയോകളും പ്രദർശിപ്പിച്ച് പണംതട്ടിയയാള്‍ പോലീസിന്റെ വലയിലായി.
എറണാകുളം പള്ളുരുത്തി കൊഷ്ണവേലിപ്പറമ്പിൽ സി.എം. മുഹമ്മദ് ഉബൈസ് (28) നെയാണ് വരാപ്പുഴ സി.ഐ. പ്രശാന്ത് ക്ലിന്റിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. ഇയാളുടെ കൂട്ടാളിയായ ചേർത്തല സ്വദേശിനിയായ യുവതിയെയും പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഇൻസ്റ്റഗ്രാമിലെ ചിത്രം ദുർവിനിയോഗം ചെയ്യുന്നുവെന്ന പെണ്‍കുട്ടിയുടെ പരാതിയിലാണ് പോലീസ് അന്വേഷണം തുടങ്ങിയത്.നഗരത്തിലുള്ള പ്രമുഖ മാളിലെ ജീവനക്കാരായിരുന്നു പ്രതികള്‍. ഇൻസ്റ്റഗ്രാം പേജില്‍നിന്നും മോഷ്ടിക്കുന്ന പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ കൂട്ടാളിയായ സ്ത്രീയുടെ ഇൻസ്റ്റഗ്രാം പേജിന്റെ പ്രൊഫൈല്‍ ചിത്രമായി ഉപയോഗിക്കും. തുടർന്ന് കൂട്ടാളിയായ സ്ത്രീയുടെ നഗ്നദൃശ്യങ്ങള്‍ പ്രൊഫൈലിലുള്ള ചിത്രത്തിലേതെന്നു തോന്നിപ്പിക്കുന്ന തരത്തില്‍ ഡേറ്റിങ് സൈറ്റില്‍ ലൈവായി കാണിക്കും.
ദൃശ്യങ്ങള്‍ കാണിക്കാമെന്നുപറഞ്ഞ് സൈറ്റ് സന്ദർശിക്കുന്നവരില്‍നിന്നും പണം തട്ടിയെടുക്കും. സൈറ്റ് സന്ദർശകരില്‍നിന്ന് ക്യൂആർ കോഡ് വഴിയാണ് ഇവർ പണം വാങ്ങിയിരുന്നത്. പണം പ്രതികള്‍ തുല്യമായി വീതിച്ചെടുക്കും.
പെണ്‍കുട്ടികളുടെ നഗ്നചിത്രം സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയും ഇവർ ലക്ഷങ്ങള്‍ തട്ടിയെടുത്തതായി പോലീസിന് വിവരം ലഭിച്ചു. പണം നല്‍കിയ പലരും അപമാനം ഭയന്ന് പരാതി നല്‍കിയിട്ടില്ല.
സഹപ്രവർത്തകരായ സ്ത്രീകളുടെ ചിത്രങ്ങളും പേരുകളും ഇവർ ഉപയോഗിച്ചിരുന്നു. പ്രതികള്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണുകള്‍ പോലീസ് കണ്ടെടുത്തു.ഒരുവർഷത്തിലേറെയായി ഇവർ ഇത്തരം തട്ടിപ്പുകള്‍ നടത്തിവരുന്നതായി പോലീസ് പറഞ്ഞു. എ.എസ്.ഐ. ഷീജ, സീനിയർ സിവില്‍ പോലീസ് ഓഫീസർ ടിറ്റു എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.