കൊച്ചി: കടകളില്‍ പാക്കറ്റുകളിലും കുപ്പികളിലും ലഭ്യമാകുന്ന മധുര പാനീയങ്ങള്‍ കുടിക്കാത്തവർ കുറവായിരിക്കണം. നാവില്‍ രുചിയൂറും ഈ ശീതള പാനീയങ്ങള്‍ ശീലമാക്കിയാല്‍ രോഗങ്ങളുടെ വൻ നിരകള്‍ തന്നെ നിങ്ങളെ കാത്തിരിപ്പുണ്ട്.
മാതാപിതാക്കളും ബന്ധുക്കളും കുട്ടികള്‍ക്ക് സ്നേഹത്തില്‍ വാങ്ങി കൊടുക്കുന്നതും മധുര പാനീയങ്ങളാണല്ലോ? അവരത് സന്തോഷത്തോടെ രുചിയിലും കഴിക്കുമ്പോള്‍ മാതാപിതാക്കളുടെ മനസ് നിറയും. അറിഞ്ഞോ അറിയാതെയോ അവർ കുട്ടികളോട് കാണിക്കുന്ന ഈ വലിയ തെറ്റ് കുട്ടികളില്‍ ഭാവിയില്‍ ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കിയേക്കാം.കാർബണേറ്റഡ് പാനീയങ്ങളുടെ അമിത ഉപയോഗം മൂലം വിട്ടുമാറാത്ത വൃക്കസംബന്ധമായ രോഗത്തിനുള്ള സാധ്യത കൂടുതലാണെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
കാർബണേറ്റഡ് പാനീയങ്ങളും ഊർജ പാനീയങ്ങളും മൂത്രത്തില്‍ കല്ല് ഉണ്ടാകാനും ശരീരഭാരം കൂടാനും കാരണമാകും. പ്രമേഹ രോഗത്തിനും വൃക്കസംബന്ധമായ തകരാറുകള്‍ വർധിപ്പിക്കാനും ഇടയാക്കും. ശീതള പാനീയങ്ങള്‍ അമിതമായാല്‍ തീർച്ചയായും ഗുരുതര രോഗങ്ങള്‍ക്ക് വഴിവെക്കും.
വിശപ്പ് കൂട്ടാനും അമിത ഭക്ഷണ ആസക്തി ഉണ്ടാക്കാനും ഇത് പൊണ്ണത്തടിയിലേക്ക് എത്തിക്കാനും കാർബണേറ്റഡ് പാനീയങ്ങള്‍ കാരണമാകുന്നു. ശരീര ഭാരം ഒരുപാട് കൂടുന്നത് ആരോഗ്യകരമല്ല.കൂടാതെ ശീതള പാനീയങ്ങള്‍ ദിവസം കുടിച്ചാല്‍ നമ്മുടെ ശരീരത്തില്‍ യൂറിക് ആസിഡിന്റെ അളവ് വർധിക്കാനും ഇടയുണ്ട്.
യൂറിക് ആസിഡ് കൂടുന്നത് മൂലമാണ് വൃക്ക സംബന്ധമായ അസുഖങ്ങള്‍ ഉണ്ടാകുന്നത്. വൃക്കയുടെ തകരാറുകളിലേക്ക് എത്തിക്കാൻ കടകളില്‍ നാം കാണുന്ന വാങ്ങിക്കുന്ന കഴിക്കുന്ന ഇത്തരം പാനീയങ്ങള്‍ക്ക് കഴിയുമെന്ന് ഓർക്കുക.
ഇത്തരം പാനീയങ്ങളില്‍ ആവശ്യത്തില്‍ കൂടുതല്‍ കലോറിയും ഉള്ളതിനാല്‍ ശരീര ഭാരം അനിയന്ത്രിതമായി വർധിക്കാൻ തുടങ്ങും. ഹൃദയത്തിന്റെ ആരോഗ്യത്തെയും ഇത് സാരമായി ബാധിക്കും.അമിതമായി മധുര പാനീയങ്ങളും പലഹാരങ്ങളും കഴിക്കുന്നവരില്‍ പല്ലിന്റെ ആരോഗ്യം കുറഞ്ഞു വരുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. കുട്ടികള്‍ക്ക് ഇത്തരം പാനീയങ്ങള്‍ നല്കി അവരെ മധുര പാനീയങ്ങള്‍ക്ക് അടിമപ്പെടുത്താതിരിക്കുക.
ഇഷ്ടക്കൂടുതല് കൊണ്ട് കുട്ടികള്‍ക്ക് ആരോഗ്യകരമായ ആഹാരങ്ങളോ മറ്റോ നല്‍കാവുന്നതാണ്. മുതിർന്നവരും ഇത്തരം ശീലങ്ങളില്‍ നിന്ന് മാറി നില്ക്കുക.
കാശ് മുടക്കി രോഗങ്ങള്‍ വാങ്ങുന്ന ശീലം ഒഴിവാക്കുക. ആരോഗ്യ കരമായ ജീവിതം ആണല്ലോ എല്ലാവരും ആഗ്രഹിക്കുന്നത്. അതിനൊത്തു ആഹാര ശീലങ്ങള്‍ നിയന്ത്രിക്കുക.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.