200 നഴ്സുമാർക്ക് 5 വർഷത്തേക്ക് ബാൻ. ഏജൻസികളുടെ മനം മയക്കുന്ന പരസ്യങ്ങൾ കണ്ട് ലക്ഷങ്ങൾ നൽകിയവരുടെ പണവും നഷ്ടമായി അയർലണ്ടിലേക്ക് 5 വർഷത്തേക്ക് ബാനും.
ഏജൻസിയുടെ മനം മയക്കുന്ന പരസ്യങ്ങൾ മാത്രമല്ല... 6 മാസം ഗ്യാപ് ആയാൽ ജോലിക്കൊടുക്കില്ലെന്ന് പറയുമ്പോള്‍ ഗ്യാപ് fill ആകാൻ വ്യാജ certificate ഉണ്ടാക്കേണ്ടി വരുന്നു. ആവശ്യമായ experiance certific വരെ വളഞ്ഞ വഴിക്ക് ഉണ്ടാക്കി, വച്ചിരുന്നുവെന്ന് മനസ്സിലാക്കാം അയര്‍ലണ്ട് മാത്രമല്ല വിവിധ യൂറോപ്യന്‍ രാജ്യങ്ങളിലും ഇനി ഇവര്‍ക്ക് ഈ ബാൻ ബാധകമാകും. കാരണം അയര്‍ലണ്ട് യൂറോപ്യന്‍ യൂണിയന്റെ ഭാഗമാണ്.
നിരവധി പേരെ അയര്‍ലണ്ട് എംബസ്സി ഡല്‍ഹിയില്‍ നിന്ന് വിളിച്ചതായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. നാല് ലക്ഷം രൂപയില്‍ കൂടുതല്‍ നഷ്ടമായതായും കുറെ പേര്‍ക്ക് മാത്രം പകുതി രൂപ തിരിച്ചു കിട്ടിയെന്നും റിപ്പോര്‍ട്ട് വ്യക്‌തമാക്കുന്നു. 500 പേരെ വേണമെന്ന പരസ്യം കണ്ട് 14 മാസം മുന്‍പ് ജോലിയ്ക്ക് അപേക്ഷ നല്‍കിയവര്‍ക്ക് ആണ് ഈ ദുരഗതി.
വിസ തട്ടിപ്പ് ആയതിനാല്‍ ഇതിൽ അപ്പീൽ സാധ്യതയില്ലാ എന്ന് എമിഗ്രേഷൻ വ്യകതമാക്കിയിട്ടുണ്ട്. വ്യാജ ഓഫർ ലെറ്റർ, കമ്പനിയുടെ വിവരങ്ങൾ എല്ലാം ഫോട്ടോഷോപ്പ് ചെയ്തതാണ്. തട്ടിപ്പിന് ഇരയായവർ മുന്നോട്ട് വന്നാല്‍ പണം തിരികെ കിട്ടാനും, വഞ്ചിച്ച വരെ നിയമത്തിന് മുന്നിൽ കൊണ്ട് വരാനും സഹായിക്കാനാകും.
എത്രയൊക്കെ മുന്നറിയിപ്പുകൾ നൽകിയാലും അതിനെയൊക്കെ മറികടന്ന് നഴ്സുമാരുടെ വിശ്വാസം നേടിയെടുക്കാൻ ഈ ഏജൻസികൾക്ക് കഴിയുന്നു. നാട്ടില്‍ നിന്ന് വിളിക്കുമ്പോള്‍ അയര്‍ലണ്ടില്‍ ഉള്ള മിക്കവാറും പേര്‍ക്ക് ഏജൻസികളെ പ്രാദേശികമായി അറിയാവുന്നതുകൊണ്ട് പറ്റിക്കില്ല എന്ന മുന്‍ ധാരണയും അയര്‍ലണ്ടില്‍ എത്തിക്കഴിഞ്ഞശേഷം ആരും ചോദിക്കില്ല എന്ന ധൈര്യവും, മിക്ക റിക്രൂട്ട്മെന്റ് ഏജൻസി ഉടമകളും യൂറോപ്പില്‍ പാസ്പോര്‍ട്ട് എടുത്തു സ്ഥിര താമസമായതും ഉടമകള്‍ക്ക് തട്ടിപ്പിന് വീണ്ടും ധൈര്യം നല്‍കുന്നു.
ഈ 200 നഴ്സുമാരും ആ ഏജൻസികൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കണം, നിങ്ങൾ നിശബ്ദത പാലിച്ചാൽ ഇനിയും നിരവധി നഴ്സുമാരുടെ ഭാവി തകർന്നു പോകും. ഈ തട്ടിപ്പിന് ചുക്കാൻ പിടിച്ച ഏജൻസികളെപ്പറ്റി നിലവിൽ ചില സൂചനകൾ മാത്രമേ ലഭിച്ചിട്ടുള്ളൂ. എന്ന് വിവിധ നേഴ്സുമാരുടെ സംഘടനകള്‍ പറയുന്നു.
200 നഴ്സുമാർക്ക് 5 വർഷത്തേക്ക് ബാൻ ഏജൻസികളുടെ മനം മയക്കുന്ന പരസ്യങ്ങൾ കണ്ട് ലക്ഷങ്ങൾ നൽകിയവരുടെ പണവും നഷ്ടമായി...
Posted by Jasminsha on Monday, March 11, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.