കൊച്ചി: പി.ഡി.പി. ചെയര്മാന് അബ്ദുന്നാസിര്‍ മഅ്ദനിക്ക് പെരിറ്റോണിയല്‍ ഡയാലിസിസ് ചെയ്യാൻ തീരുമാനം. ഇതിന് മുന്നോടിയായുള്ള സര്‍ജറി എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ നടത്തി.
ഇന്നലെ ഉച്ചക്ക് ശേഷം മൂന്ന് മണിയോടെ ആരംഭിച്ച സര്‍ജറി വൈകീട്ട് അഞ്ചുമണിയോടെ കഴിഞ്ഞു. നിലവില്‍ സര്‍ജറിക്ക് ശേഷം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണുള്ളതെന്ന് പി.ഡി.പി ജനറല്‍ സെക്രട്ടറി വി.എം. അലിയാര് അറിയിച്ചു. ഇരു വൃക്കകളുടേയും പ്രവര്‍ത്തനം തകരാറിലായതിനെ തുടര്‍ന്ന് തുടര്‍ച്ചയായി ഡയാലിസിസ് ചെയ്യുന്നുണ്ടായിരുന്നു. എന്നാല്‍, ഞരമ്പുകള്‍ ബ്ലോക്ക് ആകുന്ന സാഹചര്യത്തിലാണ് വിദഗ്ധ മെഡിക്കല്‍ സംഘം പെരിറ്റോണിയല്‍ ഡയാലിസിസ് ചെയ്യാൻ നിർദേശിച്ചത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.