അമരാവതി: ആന്ധ്രാപ്രദേശില്‍ പട്ടാപ്പകല്‍ യുവാവ് ഭാര്യയെ ക്രൂരമായി വെട്ടിക്കൊലപ്പെടുത്തുകയും അമ്മായിയമ്മയെ വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു.
രംഗസ്വാമി എന്നയാളാണ് തൻ്റെ ഭാര്യയായ കുമാരിയേും അമ്മയെയും അരിവാള്‍ ഉപയോഗിച്ച് ആക്രമിച്ചത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയതു. ആന്ധ്രാപ്രദേശിലെ നന്ദിയാലിലെ തിരക്കേറിയ തെരുവില്വെച്ചായിരുന്നു സംഭവം. നാട്ടുകാർ നോക്കിനില്‍ക്കെയായിരുന്നു ക്രൂരത. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. റോഡരികിലെ തട്ടുകടകള്‍ക്ക് നടുവില്‍ നിലത്ത് ചരിഞ്ഞ് രക്തത്തില്‍ കുളിച്ചുകിടക്കുന്ന ഒരു സ്ത്രീയെ രംഗസ്വാമി നിഷ്കരുണം വെട്ടുന്നത് വീഡിയോയില്‍ കാണാം. തിരക്കേറിയ റോഡിന്റെ നടുവില്‍വെച്ചാണ് ക്രൂരമർദ്ദനം നടത്തിയത്. വിവരം അറിഞ്ഞ് സംഭവസ്ഥലത്തെത്തിയ പൊലീസ് രംഗ സ്വാമിയെ സംഭവ സ്ഥലത്ത് നിന്ന് തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. പരിക്കേറ്റ അമ്മയെ ആശുപത്രിയല്‍ പ്രവേശിപ്പിച്ചു.രംഗസ്വാമിക്കെതിരെ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുകയാണ്. ക്രൂരമായ ആക്രമണത്തിന് കാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.