ന്യൂഡല്‍ഹി: യു.കെയിലുണ്ടായ വാഹനാപകടത്തില്‍ ഇന്ത്യന്‍ ഗവേഷക വിദ്യാര്‍ത്ഥിനിയ്ക്ക് ദാരുണാന്ത്യം. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിനി ചൈസ്ത കൊച്ചാര്‍ (33) ആണ് അപകടത്തില്‍ മരിച്ചത്.
ലണ്ടനിലെ വസതിയിലേക്ക് സൈക്കിളില്‍ മടങ്ങുകയായിരുന്ന ചൈസ്ത ട്രക്ക് തട്ടിയാണ് മരിച്ചത്. കഴിഞ്ഞയാഴ്ചയായിരുന്നു അപകടം.നേരത്തെ നിതി ആയോഗില്‍ ഉദ്യോഗസ്ഥയായിരുന്ന ചൈസ്തയുടെ മരണവിവരം നിതി ആയോഗ് മുന്‍ സി.ഇ.ഒ. അമിതാഭ് കാന്ത് ആണ് എക്സ് പ്ളാറ്റ്ഫോമിലൂടെ പങ്കുവെച്ചത്.ചൈസ്ത കൊച്ചാര്‍ നിതി ആയോഗിലെ ലൈഫ് പദ്ധതിയുടെ നഡ്ജ് യൂണിറ്റില്‍ എനിക്കൊപ്പം പ്രവര്‍ത്തിച്ചിരുന്നു. ലണ്ടന്‍ സ്കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ബിഹേവിയറല്‍ സയന്‍സില്‍ ഗവേഷണം നടത്തിവരികയായിരുന്നു. ലണ്ടനില്‍ സൈക്കിള്‍സവാരിക്കിടെയുണ്ടായ വാഹനാപകടത്തില്‍ അന്തരിച്ചു. അതിസമര്‍ത്ഥയും ധൈര്യവതിയും ഊര്‍ജസ്വലയുമായിരുന്നു ചൈസ്ത. വളരെ നേരത്തേ യാത്രയായി. അവളുടെ ആത്മാവിന് നിത്യശാന്തി നേരുന്നു’, അമിതാഭ് കാന്ത് കുറിച്ചു.
മാര്‍ച്ച് 19-ന് മാലിന്യം കൊണ്ടുപോകുന്ന ട്രക്കിടിച്ചായിരുന്നു ചൈസ്തയുടെ അന്ത്യം. അപകടസമയത്ത് ഭര്‍ത്താവ് പ്രശാന്ത്, ചൈസ്തയുടെ തൊട്ടുമുന്നിലായി സഞ്ചരിക്കുന്നുണ്ടായിരുന്നു. അപടകമുണ്ടായ ഉടന്‍ പ്രശാന്ത് അരികിലെത്തിയെങ്കിലും ചൈസ്ത തല്‍ക്ഷണം മരിച്ചിരുന്നു.
ഹരിയാണയിലെ ഗുരുഗ്രാമില്‍ താമസിച്ചിരുന്ന ചൈസ്ത കഴിഞ്ഞ കൊല്ലം സെപ്റ്റംബറിലാണ് ഗവേഷണത്തിനായി ലണ്ടനിലേക്ക് പോയത്. ഡല്‍ഹി സര്‍വകാലാശാല, അശോക സര്‍വകലാശാല, പെന്‍സില്‍വാനിയ-ഷിക്കാഗോ സര്‍വകലാശാലകളിലായിരുന്നു ചൈസ്തയുടെ പഠനം.

.jpeg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.