കോട്ടയം: നരേന്ദ്രമോദി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ അഴിമതിയുടെ പേര് പറഞ്ഞ് അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ചിരിക്കുന്നത് തെരഞ്ഞെടുപ്പ് പരാജയം ഭയപ്പെട്ടാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു.
കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള ലാവ്‌ലിൻ കേസും, മാസപ്പടി കേസും ബിജെപി മൂടിവച്ച് സിപിഎം ബിജെപി ഭായി ഭായി ഭരണം കേരളത്തിൽ നടത്തുകയാണെന്നും ഫിറോസ് ആരോപിച്ചു.കോട്ടയം പാർലമെൻ്റ് തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് നടന്ന UDYFപാർമെൻ്റ് കൺവൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ധേഹം.
കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മത്സരിച്ച് വിലക്കയറ്റം സൃഷ്ടിക്കുകയാണെന്നും കേരളം വ്യാജ സർട്ടിഫിക്കറ്റിന്റെയും പിൻവാതിൽ നിയമനങ്ങളുടെയും കേന്ദ്രമായി മാറിയിരിക്കുകയാണ്. ഇതിനെതിരെ യുവാക്കൾ പാർലമെൻ്റ് തിരഞ്ഞെടുപ്പിൽ പ്രതികരിക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു .
യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡണ്ട് ഗൗരി ശങ്കർ അധ്യക്ഷത വഹിച്ചു.
കോട്ടയം പാർല മെൻ്റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ:കെ.ഫ്രാൻസീസ് ജോർജ്,
യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ, കേരള കോൺഗ്രസ് ജേക്കബ് ജില്ലാ പ്രസിഡൻ്റ് ടോമി വേധഗിരി, യുത്ത് ഫ്രണ്ട് ജേക്കബ് സംസ്ഥന പ്രസിഡൻ്റ് സാജൻ ജോസഫ്,
യൂത്ത് ഫ്രണ്ട് കോട്ടയം ജില്ലാ പ്രസിഡണ്ട് ഷിജു പായിടുക്കിൽ, കെ.എ. മാഹിൻ , കെ.വി.കണ്ണൻ ,വി.പി. നാസ്സർ,സുബിൻ മാത്യു, ജിന്റോ ടോമി, അമീർ ചേനപ്പാടി,
രാഹുൽ മറിയപ്പിള്ളി, അൻവർ കുമ്പിലുവേലിൽ
നിബു ഷൗക്കത്ത്, നാസർ, താഹാ, ജോണിച്ചൻ പൂമരം, ഡിജു സെബാസ്റ്റ്യൻ, അഭിലാഷ് കൊച്ചുപ്പറമ്പിൽ, നിഖിൽ തുരുത്തിൽ, നോയൽ ലൂക്ക്, ബിനോയ് പുതുപ്പള്ളി, ജോസ് മോൻ മാളിയേക്കൽ, സാജു ഞീഴൂർ, സനോജ് ഞീഴൂർ, അനീഷ് വാക്കാട്, ടോം ജോസഫ്, ജിതിൻ അഭിഷേക്, ബിജു.

.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.