മൂലമറ്റം: ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ പതിപ്പള്ളി വാർഡിൽ ഏറ്റവും കൂടുതൽ തൊഴിൽ ദിനം പൂർത്തീകരിച്ചവർക്ക് വൻ ആദരവ് നൽകി. 2023-24 സാമ്പത്തിക വർഷത്തിൽ മാർച്ച് 31ന് 200 തൊഴിൽ ദിനം പൂർത്തീകരിക്കുന്നവരെയാണ് ആദരിച്ചത്.
പതിപ്പള്ളി ട്രൈബൽ സ്കൂളിലെ വിശാലമായി പടർന്ന് പന്തലിച്ച അമ്മച്ചി മാവിന് ചുവട്ടിലാണ് ആദരിക്കൽ ചടങ്ങ് നടന്നത്. തൊടുപുഴ ദീനദയാ സേവാട്രസ്റ്റ് നൽകുന്ന ഭക്ഷ്യ കിറ്റുകളും, ബ്രാഹ്മിൺസ് ഫുഡ് പ്രോഡക്ട്സിൻ്റെ പായസ കിറ്റുകളും കുടയത്തൂർ മസാല നൽകിയ മസാല കിറ്റുകളും,വടക്കേടത്ത് കൺസ്ട്രക്ഷൻസ് നൽകുന്ന പൊന്നാടകളും, കുളമാവിലെ പച്ചക്കറി കർഷകർ നൽകിയ പയറുകളും അടങ്ങിയ വലിയ കിറ്റുകൾ നൽകിയായിരുന്നു വ്യത്യസ്ഥമായ ആദരിക്കൽ ചടങ്ങ് നടത്തിയത്. നാൽപതോളം തൊഴിലാളികളെയാണ് സ്വീകരിച്ചത്.
ദീനദയാ സേവാട്രസ്റ്റ് ജന.സെക്ര.ജഗദീശ്ചന്ദ്ര സേവന മേഘലയിലെ പദ്ധതികൾ വിശദീകരിച്ചു.തൊഴിലുറപ്പ് എഞ്ചിനീയർ ഉമാദേവി സ്വാഗതവും, ഗ്രാമസേവിക അനുശ്രീ നന്ദിയും രേഖപ്പെടുത്തി.
പി. എ. വേലുക്കുട്ടൻ,എസ്.പത്മഭൂഷൺ, പതിപ്പള്ളി ട്രൈബൽ സ്കൂൾ പ്രഥമാധ്യാപിക എൻ.ടി.വൽസമ്മ, ഗ്രാമസേവകൻ ജസ്സി ൽ,തൊഴിലുറപ്പ് ഓവർസിയർമാരായ ജയകൃഷ്ണൻ,രാഹുൽ എന്നിവർ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.