കോട്ടയം:ജില്ലാ പഞ്ചായത്ത് തലയാഴം ഡിവിഷൻ മെമ്പർ ശ്രീമതി. ഹൈമി ബോബിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും അനുവദിച്ച 20 ലക്ഷം രൂപ മുടക്കി നിർമ്മാണം പൂർത്തീകരിച്ച അകത്താന്തറ- ചേന്തുരുത്തു റോഡിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി. ഹൈമി ബോബി നിർവഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ജോണി തോട്ടുങ്കൽ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്ഥിരം സമിതി ആദ്യക്ഷന്മാരായ ശശികുമാർ വി കെ, ജോയ് കോട്ടായിൽ, മെമ്പർ ഷൈനി ബൈജു, സിപിഎം ലോക്കൽ സെക്രട്ടറി പി ജെ സന്ദിപ്, മനീഷ് പി ആർ, മുൻ പഞ്ചായത്ത് മെമ്പർ സുജാത ഷാജി തുടങ്ങിയവർ പങ്കെടുത്തു.ഈ റോഡ് നിർമ്മാണത്തിന്റെ പൂർത്തീകരണത്തോട് കൂടി തെക്കൻ മുണ്ടറിലുള്ള ജനങ്ങൾക്ക് കുണ്ടും കുഴിയും ചെളിയും ഇല്ലാതെ സുഗമായി യാത്ര ചെയ്യുവാൻ സാധിക്കും.
ബാക്കി യുള്ള ചെന്തുരുത്തിലേക്കുള്ള ഭാഗം ഫിഷറീസ് ഡിപ്പാർട്മെന്റിൽ നിന്നും തീരദേശ വികസന ഫണ്ടിൽ നിന്നും ഫണ്ട് അനുവദിച്ചു പൂർത്തീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ജോണി തൊട്ടുങ്കൽ, വികസന സ്റ്റാൻഡിഗ് കമ്മിറ്റി ചെയർമാൻ വി കെ ശശികുമാർ എന്നിവർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.