ഈരാറ്റുപേട്ട :തലപ്പലം ഗ്രാമപഞ്ചായത്തിലെ കോളേജ് പടി ജംഗ്ഷൻ, മഹാത്മാഗാന്ധി കോളനി ഭാഗങ്ങളിൽ മാരക മയക്കുമരുന്ന് കച്ചവടവും ഉപയോഗവും സാമൂഹികവിരുദ്ധ ശല്യവും ഏറുന്നതായി നാട്ടുകാരുടെ പരാതി.
ഈ പ്രദേശങ്ങളിലെ ആളൊഴിഞ്ഞ റബർ തോട്ടങ്ങളിലും മറ്റും ലഹരി മരുന്ന് കച്ചവടവും ഉപയോഗവും തകൃതിയായി നടക്കുന്നു, പലസ്ഥലങ്ങളിൽ നിന്നും ആവശ്യക്കാർ ഇവിടെ എത്തുകയും ലഹരി മരുന്നുകൾ മേടിച്ചു കൊണ്ടുപോവുകയും അവിടെ നിന്ന് ഉപയോഗിക്കുകയും,തുടർന്ന് ഈ റോഡുകളിൽ ബൈക്കിലും മറ്റും കറങ്ങി നടക്കുകയും നാട്ടുകാരെ ഉപദ്രവിക്കുകയും പല വീടുകളിലും കയറി അസഭ്യം പറയുകയും പതിവാകുന്നതായും പ്രദേശ വാസികൾ ആരോപിക്കുന്നു.
കോളനിയിലെ കുട്ടികൾ ചെറുപ്രായത്തിൽ തന്നെ ലഹരിക്ക് അടിമകളാകുന്നത് വളരെ വലിയ ഒരു സാമൂഹിക വിപത്താണ്. ഈ കോളനിയിൽ കുറച്ചുനാളുകൾക്കു മുമ്പ് കൊലപാതകം വരെ നടന്നിരുന്നു,കേരളം ഭരിക്കുന്ന പാർട്ടിയുടെ ഇവിടുത്തെ ലോക്കൽ നേതാക്കന്മാരാണ് ഇതിന് ഒത്താശ ചെയ്തു കൊടുക്കുന്നതെന്നും നാട്ടുകാർ പറയുന്നു,
ഇതുമൂലം പലതവണ ഈരാറ്റു പേട്ട സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും പോലീസ് കേസെടുക്കാനോ,കേസ് രജിസ്റ്റർ ചെയ്യാനോ അന്വേഷണം നടത്താനോ മുതിർന്നിട്ടില്ല, കഴിഞ്ഞ ദിവസം ലഹരി മൂത്ത് ആക്രമണം നടത്തിയവർക്കെതിരെ തെളിവ് സഹിതം നാട്ടുകാർ പലതവണ പോലീസ് സ്റ്റേഷനിൽ എത്തി പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തത് ഇതിനു ഉദാഹരണമാണെന്ന് ജനപ്രതിനിധികളും പറയുന്നു.
നാട്ടുകാർ ഒന്നിച്ചുകൂടി ഒരു മാസ് പെറ്റീഷൻ തയ്യാറാക്കി മുഖ്യമന്ത്രി മുതൽ വിവിധ തലങ്ങളിൽ പരാതി നൽകാൻ തീരുമാനിച്ചിരിക്കുകയാണെന്നും പ്രദേശവാസികൾ പറഞ്ഞു.

.jpg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.