പാലാ :ഏഴാച്ചേരി തേറ്റാനി ചെക്കിഡാമിലും ചിമ്പനാൽ ചെക്ഡാമിലും സാമൂഹ്യവിരുദ്ധർ രാസവസ്തുക്കൾ കലർത്തി മീൻ പിടിച്ചത് മൂലം നൂറ് കണക്കിന് ആൾക്കാർ കുളിക്കുന്നതിനും ഇതര ആവശ്യങ്ങൾക്കുമായി ഉപയോഗിക്കുന്ന വെള്ളം മലിനമായതായി പരാതി.
വേനൽ കടുത്തട്ടതേടെ അത്യാവശ്യ കാര്യങ്ങൾക്ക് പോലും കുടിവെള്ളം കിട്ടാനില്ലാത്തഈസാഹചര്യത്തിൽ സാമൂഹ്യ വിരുദ്ധരുടെ പ്രവർത്തി ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നു.ഇതുകൊണ്ട് രാസവസ്തുക്കൾ കലക്കി മീൻ പിടിച്ചത് കാരണം മത്സ്യങ്ങൾ എല്ലാം ചത്തുപൊങ്ങി വെള്ളം ക്രമാതീതമായി മലിനമായി,കൂടാതെ ഈ തോടിന്റെ പരിസരങ്ങളിൽ സാമൂഹ്യവിരുദ്ധരുടെ ശല്യവും രൂക്ഷമാണ്.
രാത്രികാലങ്ങളിൽ മദ്യപിച്ചതിന് ശേഷം കുപ്പികൾ അലക്ഷ്യമായി തോട്ടിൽ വലിച്ചെറിഞ് ഇവിടെ കുളിക്കാനും മറ്റും ഇറങ്ങുന്ന ആൾക്കാർക്ക് നിരന്തരമായി പരിക്ക് പറ്റുന്ന സാഹചര്യം നിലവിലുണ്ട്.അറവുമാലിന്യങ്ങൾ ഉൾപ്പെടെ ഉള്ള വേസ്റ്റുകൾ നിരന്തരമായി റോഡിലും തോടിന്റെ കരയിലും ഉപേക്ഷിക്കുന്നതായി മുൻപ് പരാതി കൊടുത്തിട്ടുണ്ട് ബന്ധപ്പെട്ട പോലീസ് അധികാരികൾ രാത്രികാലങ്ങളിൽ ഇവിടെ പോലീസ് പട്രോളിങ് ശക്തമാക്കണമെന്ന് ബിജെപി മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ കരുണാകരൻ ആവശ്യപ്പെട്ടു.
കൂടാതെ വെള്ളം മലിനമാക്കിയവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

.jpg)
.jpg)




.jpg)








ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.