കോട്ടയം: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്ത ബിജെപി സർക്കാരിന്റെ കിരാതമായ പകപോക്കൽ രാഷ്ട്രീയം ഇന്ത്യൻ ജനാധിപത്യത്തെ കളങ്കിതമാക്കിയിരിക്കുകയാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ കുറ്റപ്പെടുത്തി.
രാഷ്ട്രീയ എതിരാളികളെ കള്ളക്കേസിൽ കുടുക്കി അധികാരത്തിൽ തുടരുവാനുള്ള മോദിയുടെ വ്യാമോഹം ഇന്ത്യയിലെ ജനാധിപത്യ വിശ്വാസികൾ അനുവദിക്കല്ലെന്നും വരാൻ പോകുന്ന പാർലമെൻറ് തിരഞ്ഞെടുപ്പിൽ ജനാധിപത്യം പുനസ്ഥാപിക്കാൻ ജനങ്ങൾ സജ്ജരാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അരവിന്ദ് കേജരിവാളിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് യുഡിഎഫ് കോട്ടയം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോട്ടയം ഗാന്ധി സ്‌ക്വയറിൽ പ്രതിഷേധകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യുഡിഎഫ് കോട്ടയം ജില്ല ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അധ്യക്ഷത വഹിച്ചു.
എ കെ ജോസഫ്, ബിനു ചെങ്ങളം, ജോയി ചെട്ടിശ്ശേരിൽ, സാബു മാത്യു, ജോയി സി.കാപ്പൻ, കെ.ജി. ഹരിദാസ്, ഷാനവാസ് പാഴൂർ,ഷിജു പാറയിടുക്കിൽ, സുരേഷ് ബാബു, മഞ്ചു എം. ചന്ദ്രൻ, ഡിജു സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.