പത്തനംതിട്ട: പി.സി. ജോർജിന് പത്തനംതിട്ട ലോക്‌സഭാ മണ്ഡലത്തിൽ സീറ്റ് കൊടുക്കാതെ അനിൽ ആന്റണിക്ക് നല്‍കിയത് പിതൃശൂന്യതയായിപ്പോയെന്ന് കർഷകമോർച്ച പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ശ്യാം തട്ടയിൽ.
ഫെയ്സ്‌ബുക്ക് ലൈവിലൂടെയായിരുന്നു പ്രതികരണം. ഇതിനുപിന്നാലെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ശ്യാമിനെ പാർട്ടിയിൽനിന്ന് പുറത്താക്കിയതായി അറിയിച്ചെന്ന് ജില്ലാ പ്രസിഡന്റ് വി.എ. സൂരജ് പറഞ്ഞു.അനിൽ ആന്റണി ഒരുലക്ഷം വോട്ടുപോലും പിടിക്കില്ല. ബൂത്ത് പ്രസിഡന്റുമുതൽ മുകളിലേക്കുള്ളവർ ജോർജ് വരണമെന്നുതന്നെയാണ് പറഞ്ഞത്. പാർട്ടി പ്രവർത്തകരും അതുതന്നെ ആഗ്രഹിച്ചു. പക്ഷേ, മോദിയുടെ പേര് പറഞ്ഞ് ഭീഷണിപ്പെടുത്തി സ്ഥാനാർഥിയെ മാറ്റി.50 വർഷത്തെ പൊതുപ്രവർത്തന പാരമ്പര്യമുള്ളയാളാണ് പി.സി. ജോർജ്. ശബരിമല വിഷയത്തിലെ നിലപാടുകൾ പി.സി.ക്ക് പിന്തുണ കൂട്ടി. ക്രൈസ്തവരുൾപ്പെടെയുള്ള ഈശ്വരവിശ്വാസികളും അദ്ദേഹത്തിന്റെ സ്ഥാനാർഥിത്വം പ്രതീക്ഷിച്ചു.പക്ഷേ, പി.സി.യെ മാറ്റാനായി ഒരു വലിയസമൂഹം പ്രവർത്തിച്ചു. ആരോ കച്ചവടക്കാർ പറയുന്നത് ചിലർ കേട്ടെന്നും ശ്യാം ആരോപിക്കുന്നു. ബി.ഡി.ജെ.എസിനെയും ബി.ജെ.പി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റിനെയും ലൈവിൽ വിമർശിച്ചു.
അതേസമയം, പി.സി.യെ സ്ഥാനാർഥിയാക്കാത്തതിൽ പ്രതിഷേധിച്ച് ശനിയാഴ്ചതന്നെ സ്ഥാനങ്ങൾ രാജിവെച്ചിരുന്നതായും വിവാദമായ പോസ്റ്റ് പിൻവലിക്കുന്നതായും ശ്യാം തട്ടയിൽ ഫെയ്സ്‌ബുക്കില്‍ പിന്നീട് കുറിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.