പാലാ: പുലിയന്നൂരിൽ റോഡിലെ അപാകതമൂലം കോളജ് വിദ്യാർത്ഥി അപകടത്തിൽ മരണപ്പെട്ട സംഭവത്തിൽ പൊതുമരാമത്ത് അധികൃതർക്കെതിരെ നരഹത്യയ്ക്ക് കേസെടുക്കണമെന്നാവശ്യപ്പെട്ടു മഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ അരുണാപുരത്ത് പൊതുമരാമത്ത് വകുപ്പ് കാര്യാലയത്തിനു മുന്നിൽ പ്രതിഷേധ ധർണ്ണ നടത്തി.
ഫൗണ്ടേഷൻ ചെയർമാൻ എബി ജെ ജോസ് ഉദ്ഘാടനം ചെയ്തു. ലക്ഷക്കണക്കിനു രൂപ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥർ കാര്യക്ഷമല്ലാത്ത രീതിയിൽ റോഡ് നിർമ്മാണം നടത്തിയതുകൊണ്ടാണ് വിദ്യാർത്ഥി അപകടത്തിൽ മരണപ്പെടാൻ ഇടയായതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.ഈ ഭാഗത്ത് നിരവധി അപകടങ്ങൾ ഉണ്ടായിട്ടും നടപടിയെടുക്കാത്തതു മൂലമാണ് വിദ്യാർത്ഥിയുടെ ജീവനെടുക്കാൻ ഇടയായത്. ഈ നരഹത്യയിൽ പൊതുമരാമത്ത് ഉദ്യോഗസ്ഥരാണ് കുറ്റക്കാർ.ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അഡ്വ സന്തോഷ് മണർകാട്ട് അധ്യക്ഷത വഹിച്ചു. സാംജി പഴേപറമ്പിൽ ബിപിൻ തോമസ്, വിദ്യാധരൻ സി ടി, ജോബി മാത്യു, അമൽ ജോസഫ്, അമൽ കെ ഷിബു എന്നിവർ പ്രസംഗിച്ചു.വിദ്യാർത്ഥിയുടെ അപകട മരണം: പൊതുമരാമത്ത് അധികൃതർക്കെതിരെ നടപടി ആവശ്യപ്പെട്ടു പ്രതിഷേധ ധർണ്ണ
0
വെള്ളിയാഴ്ച, മാർച്ച് 15, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന് സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.