ബിജെപി വേദികളിൽ സ്ത്രീകൾ മുൻനിരയിൽ': പത്മജ വേണുഗോപാൽ

പത്തനംതിട്ട: പെണ്ണായാൽ കോൺഗ്രസിൽ തീർന്നുവെന്നും ബിജെപി വേദികളിൽ മുൻനിരയിൽ തന്നെ സ്ത്രീകളുണ്ടെന്നും പത്മജ വേണുഗോപാൽ. തന്നെ ബിജെപിയിലേക്ക് ആകർഷിച്ചത് നരേന്ദ്ര മോദിയാണെന്നും പത്മജ പറഞ്ഞു. പത്തനംതിട്ടയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി  പങ്കെടുക്കുന്ന ബിജെപിയുടെ പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു പത്മജ.

കെ കരുണാകരനും എ കെ ആന്റണിയും ഗ്രൂപ്പ് കളിച്ചപ്പോഴും അനിൽ ആന്റണിയുമായി നല്ല അടുപ്പമുണ്ടായിരുന്നുവെന്നും തനിക്ക് വേണ്ടി പ്രവർത്തിക്കാൻ വന്ന ആളാണെന്നും അതുകൊണ്ട് അനിലിന് വേണ്ടി ഇവിടെ എത്തിയെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. 

അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി അധികാരത്തിൽ വരും. കരുണാകരന്‍റെ മകൾ എന്ന രീതിയിലാണ് ഇക്കാര്യം പറയുന്നത്. ഈ തെരഞ്ഞെടുപ്പിൽ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കും. കെ കരുണകാരന്‍റെ മകൾ ആയതിനാൽ വേദിയിൽ കോണ്‍ഗ്രസിന്‍റെ പരിപാടികളില്‍ ഒരു മൂലയിൽ ആയിരുന്നു സ്ഥാനമെന്ന് പത്മജ വേണുഗോപാല്‍ പറഞ്ഞു.


🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !