കാസർകോട്: രേഖകളില്ലാതെ കടത്തിയ 25.28 ലക്ഷം രൂപയുമായി രണ്ട് പേരെ കാസർകോട് ടൗൺ പൊലീസ് അറസ്റ്റ് ചെയ്തു.
ബദിയഡുക്ക പൊലീസ് സ്റ്റേഷൻ പരിധിയിലെ നവാസ്, കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ മഹ്‌മൂദ് എന്നിവരാണ് പിടിയിലായത്. കണ്ടെടുത്ത പണം കോടതിയിൽ ഹാജരാക്കും. പണത്തിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം നടത്തിവരികയാണ്.രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് കാസർകോട് ടൗൺ പൊലീസ് പണം പിടികൂടുന്നത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 23ന് കാസർകോട് റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്നും രേഖകളില്ലാത്ത ഇൻഡ്യൻ - വിദേശ കറൻസികളുമായി രണ്ട് പേർ പിടിയിലായിരുന്നു. കാസർകോട് ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലെ കെ എം മുഹമ്മദ് (52), മലപ്പുറം ജില്ലയിലെ സൈനുദ്ദീൻ (50) എന്നിവരെയാണ് പികൂടിയത്.
ഇതിന് പിന്നാലെ കഴിഞ്ഞ ശനിയാഴ്ച 15.15 ലക്ഷം രൂപയുമായി ഒരു യുവാവും അറസ്റ്റിലായി. കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ അബൂബകർ ഹുസൈൻ (29) ആണ് പിടിയിലായത്.
സംശയകരമായ സാഹചര്യത്തില്‍ കാസര്‍കോട് നഗരത്തിൽ കണ്ട ഇയാളെ പൊലീസ് ദേഹപരിശോധന നടത്തിയപ്പോഴാണ് പണം കണ്ടെത്തിയത്. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ, അനധികൃത പണമൊഴുക്ക് തടയാൻ അധികൃതർ പരിശോധന ശക്തമാക്കിയിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.