ബെംഗളൂരു:കേരളത്തിനും തമിഴ്നാടിനുമെതിരെ കടുത്ത ആരോപണങ്ങളുമായി കേന്ദ്ര കാര്‍ഷിക-കുടുംബക്ഷേമ സഹമന്ത്രിയും കര്‍ണാടകയിലെ ബി ജെ പി സ്ഥാനാര്‍ഥിയുമായ ശോഭ കരന്ദലജെ.
കേരളത്തിലെ ആളുകള്‍ കര്‍ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നു. തമിഴ്നാട്ടുകാര്‍ ബെംഗളൂരുവിലെത്തി സ്ഫോടനങ്ങള്‍ നടത്തുന്നു.കര്‍ണാടകയിലെ കോണ്‍ഗ്രസ് നിയമസഭാംഗങ്ങള്‍ക്കെതിരെയും ശോഭ കരന്ദലജെ ആക്ഷേപം ചൊരിഞ്ഞു. അവര്‍ നിയമസഭയില്‍ പാക്കിസ്ഥാന് സിന്ദാബാദ് മുദ്രാവാക്യങ്ങള്‍ മുഴക്കുകയാണെന്നാണ് ശോഭയുടെ ആരോപണം.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ നോര്‍ത്ത് ബാംഗ്ലൂര്‍ മണ്ഡലത്തില്‍ നിന്നാണ് ശോഭ ജനവിധി തേടുന്നത്.ശോഭക്കെതിരെ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് രംഗത്തെത്തി. ജനത്തെ വിഭജിക്കാനുള്ള നീക്കമാണ് ബി ജെ പി സ്ഥാനാര്‍ഥി നടത്തുന്നതെന്ന് സ്റ്റാലിന് പ്രതികരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.