വൈക്കം : വനിതാകൂട്ടായ്മയായ പുസ്തകശാലയുടെ ഈ വർഷത്തെ (മാർച്ച്. 8 .2024) വനിതാദിനാഘോഷം, കോട്ടയം ജില്ലയിലെ വൈക്കം താലൂക്കിൽ, വെള്ളൂർ പഞ്ചായത്തിൽപ്പെടുന്ന വരിക്കാംകുന്ന് KHMLP സ്കൂളിലെ കുഞ്ഞുങ്ങൾക്ക് പഠനോപകരണങ്ങൾ നൽകി കൊണ്ട് ആഘോഷിച്ചു.
ഈ ചടങ്ങിൽ സ്കൂളിലെ അധ്യാപികയും വൈക്കം ബ്ലോക്ക് പഞ്ചായത്ത് മെമ്പറുമായ ശ്രീമതി സന്ധ്യ പി കെ അധ്യക്ഷത വഹിച്ചു.അധ്യാപിക ശ്രീമതി. ഷീബ റ്റി. ആർ സ്വാഗതം ആശംസിച്ചു പുസ്തകശാല പ്രതിനിധികൾ ആയ ശ്രീമതി ബിന്ദു മനോജ്, ലത പുളിക്കമാലി,രാജി ഷിബു എന്നിവർ ചേർന്ന് പഠനോപകരണങ്ങൾ സ്കൂളിന് കൈമാറി.തുടർന്ന് പുസ്തകശാല വാർഷികപ്പതിപ്പ് ഡിജിറ്റൽ മാഗസിൻ പ്രകാശനം സ്കൂൾ അധ്യാപികയായ ശ്രീമതി. സന്ധ്യ ആർ ഷേണായ് നിർവഹിച്ചു.ശ്രീമതി അമിത, മാസ്റ്റർ അഡ്രിയാനോ അഖിൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.