തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്ററിനറി സര്‍വകാലാശാലയിലെ വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥന്റെ ദുരൂഹമരണത്തില്‍ കെഎസ്യു നടത്തുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ മൂന്ന് തവണ ജലപീരങ്കി പ്രയോഗിച്ചു. ഇതിന് ശേഷം പ്രതിഷേധക്കാരുടെ നേരെ പൊലീസ് ലാത്തി വീശി.
സംഘര്‍ഷഭരിതമായ സാഹചര്യമാണ് സെക്രട്ടേറിയറ്റ് പരിസരത്ത് കണ്ടത്. പൊലീസിന്റെ ബാരിക്കേഡ് മറികടക്കാൻ പ്രവര്‍ത്തകര്‍ ശ്രമിച്ചതോടെയാണ് മാര്‍ച്ച് സംഘര്‍ഷത്തിലേക്ക് എത്തിയത്.പൊലീസും കെഎസ്യു പ്രവര്‍ത്തകരും പരസ്പരം കടുത്ത വാക്കേറ്റവും കയ്യേറ്റവും തുടര്‍ന്നു. സെക്രട്ടേറിയറ്റിന്റെ മതില് ചാടിക്കടക്കാൻ ശ്രമിച്ച പ്രവര്‍ത്തകരെയും പൊലീസ് കൈകാര്യം ചെയ്തു.ജില്ലാ നേതാക്കള്‍ അടക്കം ഇടപെട്ട് കെഎസ്യു പ്രവര്‍ത്തകരെ അനുനയിപ്പിച്ചതിനെ തുടര്‍ന്നാണ് സംഘര്‍ഷസാഹചര്യത്തിന് അയവ് വന്നത്.തലസ്ഥാനം പോര്‍ക്കളമായി; കെഎസ്യു പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി വീശി, ജലപീരങ്കി പ്രയോഗവും
0
ചൊവ്വാഴ്ച, മാർച്ച് 05, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.