സോൾ (ദക്ഷിണകൊറിയ): ഉപയോക്താക്കളെ തട്ടിപ്പിൽ നിന്ന് സംരക്ഷിക്കുന്നതിൽ പരാജയപ്പെട്ടുവെന്നാരോപിച്ച് മെറ്റാ പ്ലാറ്റ്‌ഫോമുകൾക്ക് ഉപരോധം ഏർപ്പെടുത്തുന്നത് പരിഗണിക്കുമെന്ന് ദക്ഷിണ കൊറിയയുടെ ആൻ്റിട്രസ്റ്റ് ഏജൻസി അറിയിച്ചതായി റിപ്പോർട്ട്. ഫേസ്ക്കും ഇൻസ്റ്റാഗ്രാമും ഉൾപ്പെടെയുള്ള സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളെയാണ് ഉപരോധിക്കാൻ ആലോചിക്കുന്നത്.
കൊറിയ ഫെയർ ട്രേഡ് കമ്മീഷൻ (എഫ്‌ടിസി) രാജ്യത്തിൻ്റെ ഇ-കൊമേഴ്‌സ് നിയമത്തിൻ്റെ ലംഘനങ്ങളെക്കുറിച്ച് അന്വേഷിച്ചതിന് ശേഷം കഴിഞ്ഞ വർഷം അവസാനം മെറ്റക്ക് നോട്ടീസ് അയച്ചിരുന്നുവെന്നും പേര് വെളിപ്പെടുത്താത്ത ഉറവിടങ്ങളെ ഉദ്ധരിച്ച് കൊറിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.മെറ്റ പ്ലാറ്റ്ഫോമുകൾ ഉപരോധിക്കുന്നത് ഔപചാരികമായി തീരുമാനിക്കുന്നതിനായി ഏജൻസിയുടെ കമ്മീഷണർമാർ യോഗം ചേരുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഇ-കൊമേഴ്‌സ് ഔട്ട്‌ലെറ്റുകൾളുടെ വിൽപന തർക്കങ്ങൾ ഉണ്ടാകുമ്പോൾ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും അവരുടെ മാർക്കറ്റ്‌പ്ലെയ്‌സുകളിലെ ഉപയോക്താക്കളെ പരിരക്ഷിക്കാനും പ്രതിവിധി നൽകാനും മതിയായ നടപടികൾ നടപ്പിലാക്കുന്നതിൽ മെറ്റ പരാജയപ്പെട്ടുവെന്ന് ഏജൻസി ആരോപിച്ചു.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇൻസ്റ്റാഗ്രാമും ഇ-കൊമേഴ്‌സ് ബിസിനസുകളായി രജിസ്റ്റർ ചെയ്തിട്ടില്ലെങ്കിലും അവയിലെ മാർക്കറ്റ്‌പ്ലെയ്‌സുകൾ നിയമത്തിന് അനുസൃതമായി പ്രവർത്തിക്കണമെന്നും പറയുന്നു. Alibaba's (9988.HK), AliExpress, Temu എന്നീ വിദേശ ഷോപ്പിംഗ് പ്ലാറ്റ്‌ഫോമുകളുടെ പ്രവർത്തനങ്ങൾ പരിശോധിക്കുകയാണെന്ന് ദക്ഷിണ കൊറിയൻ ഉപഭോക്തൃ സംരക്ഷണ വാച്ച്ഡോഗ് അറിയിച്ചതിന് പിന്നാലെയാണ് വാർത്താ പുറത്തുവന്നത്ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും നിരോധിക്കുന്നത് പരിഗണനയില്‍, ഉപഭോക്താക്കളെ വഞ്ചിച്ചു; തീരുമാനവുമായി ദ. കൊറിയ
0
വെള്ളിയാഴ്ച, മാർച്ച് 08, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.