കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ല; മോര്‍ച്ചറിക്ക് മുന്നില്‍ പ്രതിഷേധം

നീലഗിരി: ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കളും നാട്ടുകാരും. വന്യജീവി ആക്രമണത്തില്‍ പരിഹാരം കാണാൻ സാധിക്കാത്ത വനംവകുപ്പിനോടുള്ള പ്രതിഷേധസൂചകമായിട്ടാണ് മൃതദേഹം ഏറ്റെടുക്കാൻ വിസമ്മതിക്കുന്നത്. മോര്‍ച്ചറിക്ക് മുന്നിലാണ് ഇവര്‍ പ്രതിഷേധം നടത്തുന്നത്.

ദേവര്‍ശാലയില്‍ എസ്റ്റേറ്റ് ജീവനക്കാരനായ മാദേവ് (50) ആണ് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചത്. ആക്രമണം നടത്തിയ ആന പ്രദേശത്ത് പരിഭ്രാന്തി പടര്‍ത്തി തുടരുന്നുണ്ടെന്നും ഇതിനെ ഒതുക്കാനുള്ള നടപടികളാണ് നാട്ടുകാര്‍ ആവശ്യപ്പെടുന്നതെന്നും നേരത്തെ വാര്‍ത്ത വന്നിരുന്നു. ഇതിന് പിന്നാലെയാണ് മരിച്ചയാളുടെ മൃതദേഹം ഏറ്റെടുക്കാതെ പ്രതിഷേധത്തിലേക്ക് കടന്നിരിക്കുന്നുവെന്ന വാര്‍ത്ത വരുന്നത്.
വിഷയത്തില്‍ പ്രതിഷേധക്കാരുമായി അനുനയത്തിലെത്താൻ എംഎല്‍എയും ആര്‍ഡിഒയും ചര്‍ച്ച നടത്തുകയാണിപ്പോള്‍.നീലഗിരിയില്‍ രണ്ടിടത്തായി കാട്ടാന ആക്രമണത്തില്‍ രണ്ട് പേരാണ് ഇന്നലെയും ഇന്നുമായി മരിച്ചത്.
ദേവര്‍ശാലയില്‍ മാദേവും മസിനഗുഡിയില്‍ കര്‍ഷകനായ നാഗരാജ് എന്നയാളുമാണ് മരിച്ചത്. രണ്ട് പേരെയും ആക്രമിച്ചത് രണ്ട് ആനകളാണ്

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !