പാറ്റ്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്‍റെ വിശ്വസ്തനെ ഇഡി അറസ്റ്റ് ചെയ്തു. മണല്‍ ഖനന അഴിമതി കേസിലാണ് സുഭാഷ് യാദവിന്‍റെ അറസ്റ്റ്. സുഭാഷ് യാദവുമായി ബന്ധപ്പെട്ട ആറ് കേന്ദ്രങ്ങളില്‍ 14 മണിക്കൂര്‍ നടത്തിയ റെയ്ഡിനൊടുവിലാണ് അറസ്റ്റ് നടന്നത്.
രണ്ട് കോടി രൂപയും, അഴിമതി വ്യക്തമാകുന്ന രേഖകളും പിടിച്ചെടുത്തെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു. സുഭാഷ് യാദവ് ഡയറക്ടറായ ബ്രോഡ്സണ്‍ കമ്മോഡിറ്റീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിനെതിരെ ബിഹാര്‍ പൊലീസ് 20 എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.നേരത്തെ, പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചുള്ള ആർജെഡി തലവൻ ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് ബിജെപി മറുപടി നൽകിയിരുന്നു. നരേന്ദ്ര മോദിക്ക് കുടുംബമില്ലെന്ന ലാലു പ്രസാദ് യാദവിന്റെ പരിഹാസത്തിന് മോദി കാ പരിവാർ (ഞാൻ മോദിയുടെ കുടുംബം) എന്ന മറുടിയുമായി ട്വിറ്ററിൽ ബിജെപി നേതാക്കൾ രംഗത്തെത്തുകയായിരുന്നു. ആഭ്യന്തരമന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ, കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ തുടങ്ങിയവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടിലെ പേരിനൊപ്പം ഈ വാചകം കൂടി ചേർത്തു വച്ചാണ് മറുപടി നൽകിയിരിക്കുന്നത്.കഴിഞ്ഞ ദിവസം പാറ്റ്നയിൽ ഒരു തെരഞ്ഞെടുപ്പ് റാലിക്കിടെയാണ് ഇന്ത്യ സഖ്യത്തിലെ കുടുംബാധിപത്യത്തെ വിമര്‍ശിച്ച മോദിയെ ലാലു പ്രസാദ് യാദവ് പരിഹസിച്ചത്. മോദിക്ക് സ്വന്തമായൊരു കുടുംബമില്ലെങ്കിൽ നമ്മൾ എന്ത് ചെയ്യും എന്നായിരുന്നു ലാലുവിന്‍റെ പരിഹാസം.തനിക്ക് കുടുംബവും കുട്ടികളുമില്ലാത്തതിന് ഞങ്ങളെന്ത് ചെയ്യണമെന്ന ലാലുവിന്‍റെ ചോദ്യത്തിന് തെലങ്കാനയില്‍ നടന്ന റാലിയില്‍ മോദിയും ഉത്തരം നല്‍കി. ഇന്ത്യയെന്ന കുടുംബമാണ് തന്‍റേത്. 140 കോടി ജനങ്ങളും കുടുംബാംഗങ്ങളാണ്. ആരുമില്ലാത്തവര്‍ മോദിയുടെ ബന്ധുക്കളാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.