കൊല്ലം: രാഹുല്‍ ഗാന്ധിയെയും ബിജെപിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും രൂക്ഷ വിമര്‍ശനവുമായി ഗതാഗത മന്ത്രി കെബി ഗണേഷ് കുമാര്‍. കൊട്ടാരക്കരയില്‍ നടന്ന കേരള കോണ്‍ഗ്രസ് ബി നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു ഗണേഷ് കുമാര്‍.
കൊല്ലത്ത് മത്സരിക്കുന്ന എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷിനെ പുക്ഴ്ത്തിയും കെബി ഗണേഷ് കുമാര്‍ സംസാരിച്ചു. കൊല്ലത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം മുകേഷ്, സിഎ അരുണ്‍കുമാര്‍ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു. ഒരുമിച്ച് ഏറ്റവും കൂടുതല്‍ അഭിനയിച്ച നടനാണ് മുകേഷെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു. നല്ല സുഹൃത്താണ് മുകേഷ്. മുകേഷ് കളിയാക്കാത്തരവരായി ആരുമില്ല.കാർട്ടൂൺ കണ്ട് ചിരിക്കുന്ന നല്ല നടനാണ് മുകേഷ്. കൊള്ളേണ്ടവരെ കൊള്ളിച്ച് പ്രസംഗിക്കുന്നയാളാണ് മുകേഷ്. കളിയാക്കത്തവരായി മലയാള സിനിമയിൽ ആരുമില്ല. കോണ്‍ഗ്രസിന്‍റേത് പോലെ മുട്ടേല്‍ എഴുതി അംഗത്വം നല്‍കുന്ന പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി എന്ന് കെബി ഗണേഷ് കുമാര്‍ പറഞ്ഞു.എന്നെ ഉപദ്രവിക്കല്ലേ കൊച്ചേട്ടാ എന്ന രീതിയിലാണ് മോദിയെ കെട്ടിപ്പിടിക്കുന്ന രാഹുൽ ഗാന്ധിയുടെ നിലപാട്.
എക്സർസൈസ് ചെയ്യലും തമിഴ്നാട്ടിൽ പോയി ബിരിയാണി വയ്ക്കലും മാത്രമാണ് രാഹുൽ ഗാന്ധി ചെയ്യുന്നത്. മണ്ണ് വാരിത്തിന്നാലും ആരും കേരളത്തിൽ ബി ജെ പിക്ക് വോട്ട് ചെയ്യില്ല. ചെറുപ്പക്കാരനായ മകനെ ബി ജെ പിക്ക് വേണ്ടി ആന്‍റണി നേർച്ചയാക്കി.ലീഡറുടെ നിർബന്ധത്തിലാണ് താൻ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്പത്മജക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ തെമ്മാടിത്തരമാണ് പറഞ്ഞത്. ലീഡറെ കാണാൻ മുണ്ടിന്‍റെ അടിയിൽ പഴം തിരുകി കൊണ്ടു പോകുന്നവരാണ് കോൺഗ്രസുകാർ.
ഇതില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥിയും ഇക്കൂട്ടത്തിലുണ്ട്. മരിച്ചു പോയവരെ പോലും വെറുതേ വിടാത്തവരാണ് കോൺഗ്രസുകാർ. രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ പരാമര്‍ശത്തെ കോണ്‍ഗ്രസുകാരില്‍ രമേശ് ചെന്നിത്തല മാത്രമാണ് എതിര്‍ത്തത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.