മുംബൈ: രഞ്ജി ട്രോഫി ഫൈനലില്‍ വിദര്‍ഭക്കെതിരെ മുംബൈക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്യുന്ന മുംബൈ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സെന്ന നിലയിലാണ്.
29 റണ്‍സോടെ ഷാര്‍ദ്ദുല്‍ താക്കൂറും റണ്ണൊന്നും എടുക്കാതെ തനുഷ് കൊടിയനും ക്രീസില്‍. ക്യാപ്റ്റന്‍ അജിങ്ക്യാ രഹാനെ, ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍, യുവതാരങ്ങളാ മുഷീര്‍ ഖാന്, പൃഥ്വി ഷാ എന്നിവരെല്ലാം മുംബൈ നിരയില്‍ നിരാശപ്പെടുത്തിയപ്പോള്‍ 46 റണ്‍സടിച്ച പൃഥ്വി ഷായാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ മുംബൈക്ക് ഓപ്പണര്‍മാരായ പൃഥ്വി ഷായും ബൂപെന്‍ ലവ്ലാനിയും ചേര്‍ന്ന് തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഓപ്പണിംഗ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 81 റണ്‍സടിച്ചു. 37 റണ്‍സടിച്ച ലവ്ലാനിയെ പുറത്താക്കി യാഷ് താക്കൂറാണ് മുംബൈയുടെ തകര്‍ച്ചക്ക് തുടക്കമിട്ടത്. പിന്നാലെ 46 റണ്‍സടിച്ച പൃഥ്വി ഷായെ ഹര്‍ഷ ദുബെ പുറത്താക്കി.രഞ്ജി ഫൈനലിലും ശ്രേയസിന് രക്ഷയില്ല, നിരാശപ്പെടുത്തി മുഷീര്‍ ഖാനും രഹാനെയും, തകര്‍ന്നടിഞ്ഞ് മുംബൈ
0
ഞായറാഴ്ച, മാർച്ച് 10, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.