പത്തനംതിട്ട: അടൂര്‍ കടമ്പനാട് വില്ലേജ് ഓഫീസറെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഗുരുതരമായ ആരോപണങ്ങളുമായി കുടുംബം. പള്ളിക്കല്‍ സ്വദേശി മനോജിനെ (42) ആണ് ഇന്നലെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
മനോജിന്‍റെ ആത്മഹത്യക്കുള്ള പ്രേരണ എന്താണെന്ന് കണ്ടെത്തണമെന്നും മണ്ണെടുപ്പുമായി ബന്ധപ്പെട്ട് പ്രദേശത്തെ സഖാക്കളുമായി പ്രശ്നമുണ്ടായിരുന്നുവെന്നുമാണ് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നത്.ഫോണില്‍ രാവിലെ ഒരു വിളിയെത്തിയിരുന്നു, ഇതിന് ശേഷമാണ് മനോജ് ജീവനൊടുക്കിയത്, മരണത്തില്‍ സമഗ്രമായ അന്വേഷണം നടക്കണം, ഇക്കാര്യം ആദ്യം പൊലീസിനെ ധരിപ്പിക്കുമെന്നും ബന്ധുക്കള്‍.
ഇതിനിടെ മനോജ് ഉപയോഗിച്ചിരുന്ന വില്ലേജ് ഓഫീസറുടെ ഔദ്യോഗിക ഫോൺ ചില ഉദ്യോഗസ്ഥർ എടുത്തുകൊണ്ടുപോയതായി സഹോദരീഭര്‍ത്താവ് അറിയിച്ച്. ഇത് എന്തിനെന്ന സംശയവും ഇവരിലുണ്ട്. കുണ്ടറ സ്വദേശിയായ മുൻ വില്ലേജ് ഓഫീസർ കടമ്പനാട് നിന്ന് പേടിച്ച് സ്ഥലംമാറ്റം വാങ്ങി പോവുകയായിരുന്നുവെന്നും സഹോദരീ ഭർത്താവ് പറഞ്ഞു. ജോലിയിൽ നിന്ന് സമ്മർദ്ദങ്ങൾ ഉണ്ടായെന്ന് സഹോദരൻ മധുവും പറയുന്നുണ്ട്. അതേസമയം മനോജിന്‍റെ പോക്കറ്റില്‍ നിന്ന് പൊലീസിന് കിട്ടിയ ആത്മഹത്യാകുറിപ്പില്‍ എന്താണ് എന്നതിനെ കുറിച്ച് ഇതുവരെയും വ്യക്തത ആയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.