ഇന്ത്യൻ പൗരന്മാർക്ക് അവരുടെ വാർദ്ധക്യത്തിൽ പെൻഷൻ ആനുകൂല്യങ്ങൾ നൽകുന്നതിനുള്ള കേന്ദ്രസർക്കാർ നിക്ഷേപ പദ്ധതിയാണ് ദേശിയ പെൻഷൻ പദ്ധതി അഥവാ എന്‍പിഎസ്. പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെൻ്റ് അതോറിറ്റിയാണ് എന്‍പിഎസിനെ നിയന്ത്രിക്കുന്നത്.
2009 ല്‍ തുടങ്ങിയ എന്‍പിഎസ് വ്യക്തികൾക്ക് സുരക്ഷിതമായ വിരമിക്കൽ ഉറപ്പാക്കുന്നു. കഴിഞ്ഞ മാസം, എന്‍പിഎസ് അക്കൗണ്ടിൽ ആധാർ അടിസ്ഥാനമാക്കിയുള്ള പരിശോധന നിർബന്ധമാക്കിയിട്ടുണ്ട്.ഡബിൾ വെരിഫിക്കേഷന് ശേഷം മാത്രമേ അക്കൗണ്ടിൽ നിന്ന് ഇനി പണം പിൻവലിക്കാൻ സാധിക്കൂ. ഏപ്രിൽ ഒന്നു മുതൽ പുതിയ സംവിധാനം നിലവിൽ വരും. പെൻഷൻ ഫണ്ട് റെഗുലേറ്റർ പിഎഫ്ആർഡിഎ ആണ് തീരുമാനം എടുത്തത്.
നിരവധി സേവനങ്ങൾ ആക്സസ് ചെയ്യുന്നതിന് എൻപിഎസ് അക്കൗണ്ടുമായി ആധാർ ലിങ്ക് ചെയ്യുന്നത് നിർബന്ധമാണ്. ആവശ്യമുള്ളപ്പോൾ വ്യക്തികൾക്ക് അവരുടെ പെൻഷൻ ക്ലെയിം ചെയ്യുന്നത് എളുപ്പമാക്കുന്നു.മാത്രമല്ല, വഞ്ചനാപരമായ പ്രവർത്തനങ്ങൾ തടയാൻ ഇത് സഹായിക്കുന്നു. വ്യാജരേഖകൾ തടയുന്നതിന്, എൻപിഎസിനു കീഴിലുള്ള പെൻഷൻ അക്കൗണ്ടുകളുമായി ആധാർ കാർഡ് വിശദാംശങ്ങൾ ബന്ധിപ്പിക്കാൻ ഇന്ത്യാ ഗവൺമെൻ്റ് ആവശ്യപ്പെട്ടിട്ടുണ്ട്. എൻപിഎസ് അക്കൗണ്ട് ആധാറുമായി ഓൺലൈനിൽ ലിങ്ക് ചെയ്യുന്നതിനുള്ള വഴി
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ Deily Malayali Media Publications Private Limited ന്റെതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
ഇന്ത്യന്‍ സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.