കോഴിക്കോട്: കോഴിക്കോട് ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് തൊട്ടടുത്ത സ്കൂളിലെ വിദ്യാര്‍ത്ഥികളില്‍ നിന്നും ക്രൂര മര്‍ദ്ദനം. ദേവഗിരി സേവിയോ സ്കൂളിലെ ഒമ്പതാം തരം വിദ്യാര്‍ത്ഥിയെയാണ് മെഡിക്കല്‍ കോളേജ് കാമ്പസിലെ കുട്ടികള്‍ മര്‍ദിച്ചത്. നിസാര കാരണത്തിനാണ് മര്‍ദ്ദനമെന്നും പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്നും രക്ഷിതാക്കള്‍ പറഞ്ഞു.
ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സേവിയോ സ്കൂളിലെ ഒമ്പതാം തരം പഠിക്കുന്ന കോവൂര്‍ സ്വദേശിയായ വിദ്യാര്‍ത്ഥിയെ സമീപത്തെ മെഡിക്കല്‍ കോളേജ് കാമ്പസ് ഹൈസ്കൂളില്‍ പഠിക്കുന്ന ഒരു സംഘം വിദ്യാര്‍ത്ഥികള്‍ കൂട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്തെത്തിച്ച് മര്‍ദിച്ചത്. രണ്ട് കണ്ണിനും താഴെയായിരുന്നു ക്രൂരമര്‍നം.തന്റെ സുഹൃത്തിനെ ഭീഷണിപ്പെടുത്തിയതിനെക്കുറിച്ച് അന്വേഷിച്ചതാണ് മര്‍ദനത്തിന് കാണമെന്ന് വിദ്യാര്‍ത്ഥി പറയുന്നു. രണ്ട് സ്കൂളിലെയും കുട്ടികള്‍ തമ്മില്‍ വാക്കേറ്റവും ഭീഷണിയും പതിവാണ്. ഇതിന്റെ തുടര്‍ച്ചയായാണ് വിദ്യാര്‍ത്ഥിക്ക് മര്‍ദനമേറ്റത്.പൊലീസില്‍ പരാതി നല്‍കിയിട്ടും കാര്യമായ നടപടികളുണ്ടായില്ലെന്ന് രക്ഷിതാക്കള്‍ പറഞ്ഞു. കോഴിക്കോട് മെഡിക്കല്‍ കോളേജിലാണ് കുട്ടി ചികില്‍സ തേടിയത്9ാം ക്ലാസ് വിദ്യാർത്ഥിക്ക് ക്രൂരമർദനം; കണ്ണിനും മുഖത്തും ഗുരുതര പരിക്ക്; സംഭവം കോഴിക്കോട്
0
ഞായറാഴ്ച, മാർച്ച് 03, 2024
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.