രാജ്കോട്ട്: ഭാര്യയെ കൊന്ന് ചിത്രങ്ങൾ സൊസൈറ്റി ഗ്രൂപ്പിൽ പങ്കുവെച്ച വ്യവസായി അറസ്റ്റിൽ. ഗുജറാത്തിലെ രാജ്കോട്ടിലാണ് ഞെട്ടിപ്പിക്കുന്ന സംഭവമുണ്ടായത്. വ്യവസായിയായ ഗുരു ജിരോലിയാണ് ഭാര്യ അംബികയെ സംശയത്തിന്റെ പേരിൽ കൊന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് സംഭവം.
ആൺസുഹൃത്തുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്ന് ഇയാൾ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് ഭാര്യയുടെ രക്തം പുരണ്ട ചിത്രങ്ങൾ സൊസൈറ്റി ഗ്രൂപ്പിൽ പങ്കുവെക്കുകയായിരുന്നു.ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുള്ളത് കൊണ്ടാണ് കൊലപാതകം നടത്തിയതെന്ന് ഇയാൾ പറഞ്ഞു. ഗുരു ജിരോലി തന്നെയാണ് ഇക്കാര്യം പൊലീസ് സ്റ്റേഷനിലും വിളിച്ചറിയിച്ചത്. ഇവരുടെ വിവാഹം കഴിഞ്ഞിട്ട് 17 വർഷത്തോളമായി.
17ഉം 10 ഉം വയസുള്ള രണ്ടു മക്കളുണ്ട് ഇവർക്ക്. സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ പൊലീസ് ചോദ്യം ചെയ്ത് വരികയാണ്. സോലാപൂർ സ്വദേശികളായ ഇവർ രാജ്കോട്ടിൽ സ്ഥിര താമസമാക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.പ്രാഥമിക അന്വേഷണത്തിൽ ദമ്പതികൾ തമ്മിൽ വഴക്കുണ്ടായിരുന്നതായി പൊലീസിന് സൂചന ലഭിച്ചു. സംഭവ ദിവസം പുലർച്ചെ രണ്ട് മണിയോടെ ജിറോളി ഭാര്യയുടെ തലയ്ക്ക് പരിക്കേൽപ്പിച്ച് കൊല്ലാൻ ശ്രമിക്കുകയായിരുന്നു. പിന്നീട് രണ്ടു ദൃശ്യങ്ങൾ മൊബൈലിലെടുത്ത് റെസിഡൻ്റ്സ് ഗ്രൂപ്പിലിട്ടു.
ഈ വീഡിയോയിൽ കൊലപാതകത്തിന് മാപ്പ് പറയുന്നത് കാണാൻ കഴിയും. കാമുകനൊപ്പം പോകണമെന്ന് ഭാര്യ ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാൽ മകളുടെ പത്താം ക്ലാസ് പരീക്ഷ കഴിയട്ടെ എന്ന് താൻ പറഞ്ഞതായും പ്രതി പൊലീസിന് മൊഴി നൽകി.ഭാര്യയെ കൊന്നതിൽ കുറ്റബോധമില്ലെന്നും ദു:ഖമില്ലെന്നും പ്രതി പറയുന്നു. ഫോണിലെ വീഡിയോകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചതായി പൊലീസ് അറിയിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ 🔰Dailymalayaly യുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും.
കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായ അധിക്ഷേപങ്ങൾ, അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ, അശ്ലീല-അസഭ്യപദ പ്രയോഗങ്ങൾ ഇവ ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.