പ്രകടനപത്രിക: നാളെ കോൺഗ്രസ് നേതൃയോഗം, നീതി (ന്യായ്) ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് പത്രികയുടെ മുഖ്യകാതല്‍.

ന്യൂഡല്‍ഹി: പൊതുതെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രികയ്ക്ക് അന്തിമരൂപം നല്‍കുന്നതിനു കോണ്‍ഗ്രസ് വർക്കിംഗ് കമ്മിറ്റി നാളെ ഡല്‍ഹിയില്‍ യോഗംചേരും.

വിവിധ സംസ്ഥാനങ്ങളിലായി അവശേഷിക്കുന്ന മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ തീരുമാനിക്കുന്നതിനായി കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി (സിഇസി)യോഗം ചൊവ്വ, ബുധൻ ദിവസങ്ങളില്‍ ചേരും.

അഞ്ച് മേഖലകളില്‍ നീതി (ന്യായ്) ഉറപ്പാക്കുമെന്ന പ്രഖ്യാപനമാണ് പ്രകടനപത്രികയുടെ കാതല്‍. തുല്യതയ്ക്കുള്ള നീതി, കർഷകർക്കുള്ള നീതി, സ്ത്രീകള്‍ക്കുള്ള നീതി, തൊഴിലാളികള്‍ക്കുള്ള നീതി, യുവജനങ്ങള്‍ക്കുള്ള നീതി എന്നിവയാണ് കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ഉറപ്പ് നല്‍കുന്നത്.

ഒരു വ്യക്തിയുടെയല്ല മറിച്ച്‌ കോണ്‍ഗ്രസ് നല്‍കുന്ന ഉറപ്പാണിതെന്നു എഐസിസി ജനറല്‍ സെക്രട്ടറി ജയറാം രമേശ് വിശദീകരിച്ചു.

🔰അനാവശ്യ പ്രതികരണങ്ങൾ ഒഴിവാക്കുക
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

കേരള സര്‍ക്കാരിന്റെ 150 തിലധികം സേവനങ്ങള്‍ | Nammude Keralam App

ഇന്ദിരാഗാന്ധി വരും തലമുറയോട് ചെയ്‌ത ചതി എന്താണെന്നറിയേണ്ടോ “'പ്രബുദ്ധൻമാരേ" ? | Rupee

കേരളത്തെ ഞെട്ടിച്ച കുപ്രസിദ്ധ ബാങ്ക് കവർച്ചയുടെ പിന്നിലെ ബുദ്ധിരാക്ഷസനായ പത്താം ക്ലാസുകാരൻ, | Story

 വാർത്തകൾ 💬 നേരത്തെ അറിയൂ .. എല്ലാവരിലേക്കും എത്തിക്കൂ SUBCRIBE         
ഡെയ്‌ലി മലയാളി  ന്യൂസ്,  www.dailymalayaly.com വാർത്തകൾ 💬 അയയ്ക്കാൻ | ☎: +918921123196  +918606657037  പരസ്യങ്ങൾക്ക് | ☎: +918921123196  +918606657037 | 📩 : dailymalayalyinfo@gmail.com

buttons=(Accept !) days=(20)

Our website uses cookies to enhance your experience. Learn More
Accept !